മന്ത്രി പി.രാജീവിന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട്
Friday, May 27, 2022 1:22 AM IST
തിരുവനന്തപുരം: വ്യവസായ മന്ത്രി പി.രാജീവിന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശങ്ങൾ അയച്ചതായി പരാതി.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി പരാതി നൽകി. 8409905089 എന്ന ഫോണ് നന്പറിൽ നിന്ന് മന്ത്രിയുടെ ഫോട്ടോ ഡിപി ആയി നൽകിയാണ് സന്ദേശങ്ങൾ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണു തട്ടിപ്പു നടക്കുന്നതായി ബോധ്യമായത്.