കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽനി​ന്നു ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് റാഞ്ചി!
കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽനി​ന്നു  ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് റാഞ്ചി!
Friday, May 27, 2022 1:37 AM IST
ആ​​​ലു​​​വ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ആ​​​ലു​​​വ സ്റ്റാ​​​ൻ​​​ഡി​​​ൽ​​​നി​​​ന്നു ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​ർ ബ​​​സ് ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു പോ​​​യി. മെ​​​ക്കാ​​​നി​​​ക്കി​​​ന്‍റെ വേ​​​ഷ​​​ത്തി​​​ലെ​​​ത്തി​​​യ മ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി നെ​​​ച്ചി​​​ക്കു​​​ന്ന് മേ​​​ലേ​​​തി​​​ൽ ഹ​​​രീ​​​ഷ് കു​​​മാ​​​ർ (33) ആ​​​ണ് ബ​​​സ് കൊ​​​ണ്ടു​​​പോ​​​യ​​​ത്.

15 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ എ​​​റ​​​ണാ​​​കു​​​ളം ക​​​ലൂ​​​രി​​​ൽ​​​നി​​​ന്ന് ബ​​​സ് സ​​​ഹി​​​തം ഇ​​​യാ​​​ളെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. മാ​​​ന​​​സി​​​കാ​​​സ്വാ​​​സ്ഥ്യ​​​മു​​​ള്ള ഇ​​​യാ​​​ൾ 20 ദി​​​വ​​​സം മു​​​മ്പേ വീ​​​ട് വി​​​ട്ട​​​താ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു.

കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന ആ​​​ർ​​​എ​​​സ്കെ 806 ന​​​മ്പ​​​ർ ബ​​​സ് ആ​​​ണ് സ്റ്റാ​​​ൻ​​​ഡി​​​ന​​​ക​​​ത്തെ വ​​​ർ​​​ക്ക്ഷോ​​​പ്പി​​​ൽ​​​നി​​​ന്ന് മോ​​​ഷ്ടി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.15ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​​ഭ​​​വം. ഉ​​​ച്ച​​​യ്ക്ക് 1.30നാ​​​ണ് ബ​​​സ് കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്ക് പു​​​റ​​​പ്പെ​​​ടേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.

ഹ​​​രീ​​​ഷ് കു​​​മാ​​​ർ ബ​​​സ് എ​​​ടു​​​ത്ത​​​പ്പോ​​​ൾ ട്ര​​​യ​​​ൽ നോ​​​ക്കാ​​​ൻ ബ​​​സ് എ​​​ടു​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നാ​​​ണ് വ​​​ർ​​​ക്ക്ഷോ​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​രു​​​തി​​​യ​​​ത്. മെ​​​ക്കാ​​​നി​​​ക്കി​​​ന്‍റെ വേ​​​ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത തോ​​​ന്നി​​​യി​​​ല്ല.


ബ​​​സ് പു​​​റ​​​ത്തേ​​​ക്ക് എ​​​ടു​​​ക്കു​​​മ്പോ​​​ൾ ആ​​​ദ്യം ലോ​​​റി​​​യി​​​ൽ ത​​​ട്ടി​​​യി​​​രു​​​ന്നു. ലോ​​​റി​​​ക്കാ​​​ര​​​ൻ ഓ​​​ഫീ​​​സി​​​ലെ​​​ത്തി വി​​​വ​​​രം പ​​​റ​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് ബ​​​സു​​​മാ​​​യി മോ​​​ഷ്ടാ​​​വ് സ്ഥ​​​ലം​​​വി​​​ട്ട കാ​​​ര്യം അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ലൂ​​​ർ മ​​​ണ​​​പ്പാ​​​ട്ടി​​​പ​​​റ​​​മ്പി​​​ന് സ​​​മീ​​​പം ബ​​​സ് ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ​​​വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ൽ ആ​​​റോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ബ​​​സ് ത​​​ട്ടി.

ക​​​ലൂ​​​രി​​​ൽ കാ​​​റി​​​ൽ മു​​​ട്ടി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഹ​​​രീ​​​ഷ് കു​​​മാ​​​ർ ഇ​​​ട​​​വ​​​ഴി​​​ക​​​ളി​​​ലേ​​​ക്ക് ബ​​​സ് ക​​​യ​​​റ്റി. ഇ​​​വി​​​ടെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ടി​​​ച്ച​​​തോ​​​ടെ നാ​​​ട്ടു​​​കാ​​​ർ ചേ​​ർ​​ന്നു ബ​​​സ് ത​​​ട​​​ഞ്ഞു. ഉ​​​ട​​​ൻ​​​ത​​​ന്നെ പോ​​​ലീ​​​സ് എ​​​ത്തി പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.