തിരുവനന്തപുരം: ഏറ്റുമാനൂർ- കോട്ടയം- ചിങ്ങവനം ഇരട്ടപ്പാത കമ്മീഷനിംഗിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കായി നാളെ പതിമൂന്നു ട്രെയിൻ സർവീസുകൾ റദ്ദാക്കി. കൂടാതെ ഏതാനും സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
റദ്ദാക്കിയ സർവീസുകൾ
ഇന്നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ സെൻട്രൽ- തിരുവനന്തപുരം മെയിൽ, നാളത്തെ തിരുവനന്തപുരം- ചെന്നൈ സെൻട്രൽ മെയിൽ, തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ്, പുനലൂർ- ഗുരുവായൂർ എക്സ്പ്രസ്, ഗുരുവായൂർ - പുനലൂർ എക്സ്പ്രസ്, എറണാകുളം ജംഗ്ഷൻ- ആലപ്പുഴ അണ്റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, ആലപ്പുഴ- എറണാകുളം ജംഗ്ഷൻ അണ്റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, കൊല്ലം- എറണാകുളം ജംഗ്ഷൻ മെമു, എറണാകുളം ജംഗ്ഷൻ - കൊല്ലം മെമു, എറണാകുളം ജംഗ്ഷൻ - കായംകുളം ജംഗ്ഷൻ അണ്റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ.
കായംകുളം ജംഗ്ഷൻ- എറണാകുളം ജംഗ്ഷൻ അണ്റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ നാളെയും തിങ്കളാഴ്ചയും റദ്ദാക്കി. കോട്ടയം- കൊല്ലം അണ്റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ തിങ്കളാഴ്ച റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ സർവീസുകൾ
ഇന്നു പുറപ്പെടുന്ന സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് നാളെ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്സ്പ്രസ് ഇന്ന് തൃശൂരിൽ നിന്നാകും പുറപ്പെടുക. നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് ഷൊർണൂരിൽ നിന്നാകും പുറപ്പെടുക. തിങ്കളാഴ്ച നിലന്പൂരിൽ നിന്നു പുറപ്പെടുന്ന നിലന്പൂർ റോഡ്- കോട്ടയം എക്സ്പ്രസ് എറണാകുളം ടൗണ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. കോട്ടയം- നിലന്പൂർ റോഡ് എക്സ്പ്രസ് എറണാകുളത്തു നിന്നു യാത്ര ആരംഭിക്കും. തിങ്കളാഴ്ചത്തെ നാഗർകോവിൽ- കോട്ടയം എക്സ്പ്രസ് കൊല്ലത്തു യാത്ര അവസാനിപ്പിക്കും.
ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ
ഇന്നത്തെ ബംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, ലോകമാന്യതിലക് - കൊച്ചുവേളി എക്സ്പ്രസ് എന്നിവയും നാളത്തെ തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ്, കന്യാകുമാരി- പൂനെ എക്സ്പ്രസ്, മംഗളൂരു- നാഗർകോവിൽ പരശുറാം എക്സ്പ്രസ്, കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ്, കന്യാകുമാരി - കെഎസ്ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ്, നാഗർകോവിൽ- ഷാലിമാർ ഗുരുദേവ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
നാളത്തെ പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് പാലക്കാടു നിന്ന് ഒരു മണിക്കൂർ 15 മിനിറ്റ് വൈകി വൈകുന്നേരം 5.20 നു മാത്രമേ പുറപ്പെടുകയുള്ളു.
ഏറ്റുമാനൂരിൽ സ്റ്റോപ്പ്
ഇന്നത്തെ തിരുനെൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസിനും നാളത്തെ പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസിനും ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.
നാളെ പ്രത്യേക മെമു
കൊല്ലം- ചങ്ങനാശേരി മെമു എക്സ്പ്രസ് സ്പെഷൽ സർവീസ് നടത്തും. കൊല്ലത്തു നിന്നു രാവിലെ 6.15 നു പുറപ്പെട്ട് ചങ്ങനാശേരിയിൽ 7.55 ന് എത്തിച്ചേരും. ചങ്ങനാശേരി - കൊല്ലം മെമു ചങ്ങനാശേരിയിൽ നിന്ന് രാത്രി 7.04 നു പുറപ്പെട്ട് 8.43 ന് കൊല്ലത്ത് എത്തിച്ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.