കുട്ടിയുടെ മു​ദ്രാ​വാ​ക്യംവിളി: റാ​ലി സംഘടിപ്പിച്ചവർക്ക് എതിരേ നിയമനടപടി വേണം: ഹൈക്കോടതി
കുട്ടിയുടെ മു​ദ്രാ​വാ​ക്യംവിളി: റാ​ലി സംഘടിപ്പിച്ചവർക്ക് എതിരേ നിയമനടപടി വേണം: ഹൈക്കോടതി
Saturday, May 28, 2022 1:22 AM IST
കൊ​​​ച്ചി: ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ന​​​ട​​​ത്തി​​​യ റാ​​​ലി​​​യി​​​ല്‍ ഒ​​​രു കു​​​ട്ടി പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ള്‍ വി​​​ളി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ റാ​​​ലി​​​യു​​​ടെ സം​​​ഘാ​​​ട​​​ക​​​രാ​​​യ എ​​​ല്ലാ​​​വ​​​ര്‍​ക്കു​​​മെ​​​തി​​​രേ നി​​​യ​​​മ​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ഒ​​​രാ​​​ള്‍ റാ​​​ലി​​​യി​​​ല്‍ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി​​​യാ​​​ല്‍ റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ച്ച എ​​​ല്ലാ​​​വ​​​ര്‍​ക്കും അ​​​തി​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഉ​​​ണ്ടെ​​​ന്നു ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​ക്കൃഷ്ണ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. റാ​​​ലി​​​യി​​​ല്‍ എ​​​ന്തും വി​​​ളി​​​ച്ചുപ​​​റ​​​യാ​​​മെ​​​ന്നാ​​​ണോ? എ​​​ന്താ​​​ണീ രാ​​​ജ്യ​​​ത്ത് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു.

​പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട്, ബ​​​ജ്റം​​​ഗ്ദ​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​ടെ മേ​​​യ് 21 ലെ ​​ആ​​​ല​​​പ്പു​​​ഴ​ റാ​​​ലി​​​ക​​​ള്‍ ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ആ​​​ര്‍. രാ​​​മ​​​രാ​​​ജ​​വ​​​ര്‍​മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​ 20 നു ​​​പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്ന​​​പ്പോ​​​ള്‍ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് സിം​​​ഗി​​​ള്‍​ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു ന​​​ല്‍​കി​​​യി​​​രു​​​ന്നു.


ഇ​​​ത​​​നു​​​സ​​​രി​​​ച്ച് പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് , ബ​​​ജ്റം​​​ഗ്ദ​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കെ​​​തി​​​രേ ര​​​ണ്ടു കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ആ​​​ല​​​പ്പു​​​ഴ ഡി​​​വൈ​​എ​​​സ്​​​പി ഇ​​​ന്ന​​​ലെ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി. പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് റാ​​​ലി​​​യി​​​ല്‍ ഒ​​​രു കു​​​ട്ടി പ്ര​​​കോ​​​ന​​​പ​​​ന​​​പ​​​ര​​​മാ​​​യ മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി​​​യ​​​തി​​നു കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

തു​​​ട​​​ര്‍​ന്നാ​​​ണ് റാ​​​ലി​​​യു​​​ടെ സം​​​ഘാ​​​ട​​​ക​​​രാ​​​യ മു​​​ഴു​​​വ​​​ന്‍ ആ​​​ളു​​​ക​​​ള്‍​ക്കു​​​മെ​​​തി​​​രേ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്. ഹ​​​ര്‍​ജി​​​യി​​​ലെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.