48 സ്വ​പ്‌​ന ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി
48 സ്വ​പ്‌​ന ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി
Monday, June 20, 2022 12:53 AM IST
കൊ​​​ച്ചി: ല​​​യ​​​ണ്‍​സ് ക്ല​​​ബ്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഡി​​​സ്ട്രി​​​ക്ട് 318 സി​​​യു​​​ടെ സ്വ​​​പ്‌​​​ന ഭ​​​വ​​​നം പ​​​ദ്ധ​​​തി​​​യു​​​ടെ താ​​​ക്കോ​​​ല്‍ ദാ​​​നം വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് നി​​​ര്‍​വ​​​ഹി​​​ച്ചു. ക​​​ള​​​മ​​​ശേ​​​രി ഹോ​​​ട്ട​​​ല്‍ സീ ​​​പാ​​​ര്‍​ക്കി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ 48 വീ​​​ടു​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യാ​​​ണ് താ​​​ക്കോ​​​ല്‍ കൈ​​​മാ​​​റി​​​യ​​​ത്.

വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന ത​​​ര​​​ത്തി​​​ല്‍ മാ​​​ന​​​വി​​​ക​​​ത മു​​​ന്‍​നി​​​ര്‍​ത്തി സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ല​​​യ​​​ണ്‍​സ് ക്ല​​​ബ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ലി​​​ന് സാ​​​ധി​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​ന് ഒ​​​മ്പ​​​തു​ ല​​​ക്ഷ​​​ത്തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്നും അ​​​തി​​​ല്‍ അ​​​ഞ്ചു​ ല​​​ക്ഷ​​​ത്തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ള്‍ താ​​​ഴെ​​​ത​​​ട്ടു​ മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി വി​​​ശ​​​ദ​​​മാ​​​ക്കി.

ല​​​യ​​​ണ്‍​സ് ക്ല​​​ബ്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഡി​​​സ്ട്രി​​​ക്ട് 318 സി ​​​ഗ​​​വ​​​ര്‍​ണ​​​ര്‍ വി.​​​സി. ജ​​​യിം​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ല​​​യ​​​ണ്‍​സ് ക്ല​​​ബ്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. ഡി​​​സ്ട്രി​​​ക്ട് കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സാ​​​ജു പി. ​​​വ​​​ര്‍​ഗീ​​​സ്, ഡി​​​സ്ട്രി​​​ക്ട് കാ​​​ബി​​​ന​​​റ്റ് ട്ര​​​ഷ​​​റ​​​ര്‍ സി.​​​ജെ. ജെ​​​യിം​​​സ്, ഡി​​​സ്ട്രി​​​ക്ട് സെ​​​ക്ര​​​ട്ട​​​റി​​​യും സ്‌​​​നേ​​​ഹ​​​ഭ​​​വ​​​നം കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ ലൂ​​​യി​​​സ് ഫ്രാ​​​ന്‍​സി​​​സ്, ഡി​​​സ്ട്രി​​​ക്ട് ചീ​​​ഫ് പ്രോ​​​ജ​​​ക്ട് കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ കെ.​​​വി. ഷൈ​​​ന്‍കു​​​മാ​​​ര്‍, ഡോ. ​​​ബീ​​​ന ര​​​വി​​​കു​​​മാ​​​ര്‍, കെ.​​​വി. വ​​​ര്‍​ഗീ​​​സ്, ജോ​​​ര്‍​ജ് ആ​​​ന്‍റ​​​ണി, ജോ​​​ര്‍​ജ് സാ​​​ജു, സി​​​ദ്ദീ​​​ഖ് ഹു​​​സൈ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ല​​​യ​​​ണ്‍​സ് ക്ല​​​ബു​​​ക​​​ള്‍​ക്ക് കീ​​​ഴി​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഭ​​​വ​​​ന ര​​​ഹി​​​ത​​​രെ ക​​​ണ്ടെ​​​ത്തി​​​യാ​​​ണ് വീ​​​ടു​​​ക​​​ള്‍ നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കി​​​യ​​​ത്. മ​​​ണ​​​പ്പു​​​റം ഗ്രൂ​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് വീ​​​ടു​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.