ഗായിക മഞ്ജരി ഇന്നു വിവാഹിതയാകും
Friday, June 24, 2022 12:50 AM IST
തിരുവനന്തപുരം: ഗായിക മഞ്ജരി ഇന്നു വിവാഹിതയാകുന്നു. ഇന്നു രാവിലെ തിരുവനന്തപുരത്താണു വിവാഹച്ചടങ്ങുകൾ . ബാല്യകാല സുഹൃത്തായ പത്തനംതിട്ട സ്വദേശി ജെറിൻ ആണ് വരൻ. വിവാഹ ചടങ്ങിനു ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് ഒപ്പം വിരുന്നു സൽക്കാരം ഒരുക്കിയിട്ടുണ്ട്. മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ചു പഠിച്ചവരാണ് ജെറിനും മഞ്ജരിയും. നേരത്തെ വിവാഹിതയായ മഞ്ജരി, പിന്നീടു വിവാഹ മോചനം നേടിയിരുന്നു.