ദീപിക ബാലസഖ്യം കാലഘട്ടത്തിന്‍റെ അനിവാര്യത: മാർ ജോസ് പുളിക്കൽ
ദീപിക ബാലസഖ്യം കാലഘട്ടത്തിന്‍റെ അനിവാര്യത: മാർ ജോസ് പുളിക്കൽ
Saturday, June 25, 2022 12:32 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ദീ​​പി​​ക ബാ​​ല​​സ​​ഖ്യം ഉ​​യ​​ർ​​ത്തു​​ന്ന ‘നാം ​​ഒ​​രു കു​​ടും​​ബം’ എ​​ന്ന മു​​ദ്രാ​​വാ​​ക്യം ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ അ​​നി​​വാ​​ര്യ​​ത​​യാ​​ണെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ. ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ന​​ട​​ന്ന ദീ​​പി​​ക ബാ​​ല​​സ​​ഖ്യം സം​​സ്ഥാ​​ന​​ത​​ല പ്ര​​വ​​ർ​​ത്ത​​ന​​വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ പു​​ളി​​ക്ക​​ൽ.

ഭി​​ന്നി​​പ്പി​​ക്കു​​വാ​​നും ത​​മ്മി​​ൽ അ​​ക​​റ്റാ​​നും തി​ന്മ​​യു​​ടെ ശ​​ക്തി​​ക​​ൾ സ​​ജീ​​വ​​മാ​​യി​​രി​​ക്കു​​ന്ന കാ​​ല​​ഘ​​ട്ട​​മാ​​ണി​​ത്. ഇ​​വി​​ടെ​​യാ​​ണ് നാം ​​ഒ​​രു കു​​ടും​​ബം എ​​ന്ന ഒ​​രു​​മ​​യു​​ടെ മു​​ദ്രാ​​വാ​​ക്യം ദീ​​പി​​ക​​യും ദീ​​പി​​ക ബാ​​ല​​സ​​ഖ്യ​​വും പ്ര​​ഘോ​​ഷി​​ക്കു​​ന്ന​​തെ​ന്ന് മാ​ർ പു​ളി​ക്ക​ൽ പ​റ​ഞ്ഞു.

ല​​ക്ഷ്യ​​ബോ​​ധ​​ത്തോ​​ടു​​കൂ​​ടി വി​​ദ്യാ​​ഭ്യാ​​സ പ്ര​​ക്രി​​യ​​യെ ക്ര​​മ​​പ്പെ​​ടു​​ത്തു​​വാ​​ൻ ദീ​​പി​​ക ബാ​​ല​​സ​​ഖ്യം വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഏ​​ക്കാ​​ല​​വും പ്ര​​ചോ​​ദി​​പ്പി​​ച്ചു​​വെ​​ന്ന് രാ​​ഷ്‌ട്രദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​പ്ര​​സം​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു.


2022-2023 വ​​ർ​​ഷം ദീ​​പി​​ക ഡി​​സി​​എ​​ല്ലി​​ൽ കൂ​​ടി ന​​ട​​പ്പാ​​ക്കു​​ന്ന വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ രാ​​ഷ്‌ട്രദീ​​പി​​ക ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡം​​ഗം അ​​ഡ്വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ചു. സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ദീ​​പി​​ക ബാ​​ല​​സ​​ഖ്യം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ, രാ​​ഷ്‌ട്രദീ​​പി​​ക ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡം​​ഗ​​വും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളു​​മാ​​യ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ഡി​​സി​​എ​​ൽ നാ​​ഷ​​ണ​​ൽ കോ-ഓ​​ർ​​ഡി​​നേ​​റ്റ​​ർ വ​​ർ​​ഗീ​​സ് കൊ​​ച്ചു​​കു​​ന്നേ​​ൽ, സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് സ്കൂ​​ൾ മാ​​നേ​​ജ​​ർ റ​​വ.​​ഡോ. ജോ​​ണ്‍ പ​​ന​​ച്ചി​​ക്ക​​ൽ, പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ആ​​ന്‍റ​​ണി തോ​​ക്ക​​നാ​​ട്ട്, മേ​​ഖ​​ല ഓ​​ർ​​ഗ​​നൈ​​സ​​ർ ബാ​​ബു ടി. ​​ജോ​​ണ്‍, സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് സ്കൂ​​ൾ ശാ​​ഖാ ഡ​​യ​​റ​​ക്ട​​ർ റെ​​നി ഡി​​ക്രൂ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.