രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണം അ​പ​ല​പ​നീ​യമെന്ന് കോടിയേരി
രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണം അ​പ​ല​പ​നീ​യമെന്ന് കോടിയേരി
Monday, June 27, 2022 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഹു​​​ൽ ഗാ​​​ന്ധി എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ന് നേരേ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം അ​​​ത്യ​​​ന്തം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ.
എ​​​ന്തെ​​​ല്ലാം പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും അ​​​ത്ത​​​ര​​​മൊ​​​രു സം​​​ഭ​​​വം ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​ത് ജ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് പാ​​​ർ​​​ട്ടി​​​യെ അ​​​ക​​​റ്റാ​​​ൻ മാ​​​ത്ര​​​മേ ഉ​​​പ​​​ക​​​രി​​​ക്കൂ.

എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സ് ആ​​​ക്ര​​​മി​​​ച്ച​​​വ​​​രി​​​ൽ പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ൾ ആ​​​രെ​​​ങ്കി​​​ലും ഉ​​​ണ്ടെ​​​ങ്കി​​​ൽ ശ​​​ക്ത​​​മാ​​​യ സം​​​ഘ​​​ട​​​നാ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഇ​​​ട​​​പെ​​​ട്ടു. മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ട​​​ക്കം എ​​​ല്ലാ​​​വ​​​രും അ​​​ക്ര​​​മ​​​ത്തെ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞു. വീ​​​ഴ്ച വ​​​രു​​​ത്തി​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. എ​​​ന്നാ​​​ൽ വി​​​മാ​​​ന​​​ത്തി​​​ൽ വ​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത് ത​​​ള്ളി പ​​​റ​​​യാ​​​ൻ ഇ​​​പ്പോ​​​ഴും യു​​​ഡി​​​എ​​​ഫ് ത​​​യ്യാ​​​റാ​​​യി​​​ട്ടി​​​ല്ല എ​​​ന്ന​​​ത് ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണ്.​​​ ജാ​​​മ്യം കി​​​ട്ടി​​​യ​​​വ​​​രെ മാ​​​ല​​​യി​​​ട്ട് സ്വീ​​​ക​​​രി​​​ച്ച​​​തി​​​ലൂ​​​ടെ ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ആ​​​സൂ​​​ത്ര​​​ണം വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.