കെ -​ഡി​സ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 53.42 ല​ക്ഷം തൊ​ഴി​ല​ന്വേ​ഷ​ക​ർ: മ​ന്ത്രി എം. ​വി ഗോ​വി​ന്ദ​ൻ
കെ -​ഡി​സ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 53.42 ല​ക്ഷം  തൊ​ഴി​ല​ന്വേ​ഷ​ക​ർ: മ​ന്ത്രി എം. ​വി ഗോ​വി​ന്ദ​ൻ
Tuesday, June 28, 2022 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന കെ ​​​-ഡി​​​സ്ക് പ​​​ദ്ധ​​​തി വ​​​ഴി സം​​​സ്ഥാ​​​ന​​​ത്താ​​​കെ 53,42,094 തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​യി മ​​​ന്ത്രി എം. ​​​വി ഗോ​​​വി​​​ന്ദ​​​ൻ. ഇ​​​തി​​​ൽ 58.3 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ളും 41.5 ശ​​​ത​​​മാ​​​നം പു​​​രു​​​ഷ​​​ന്മാ​​​രു​​​മാ​​​ണ്. ട്രാ​​​ൻ​​​സ്ജ​​​ൻ​​​ഡ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ 3,578 പേ​​​ർ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.

അ​​​ന്താ​​​രാ​​​ഷ്ട്ര സൂ​​​ക്ഷ്മ- ചെ​​​റു​​​കി​​​ട- ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ക ദി​​​നാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യി​​​ൽ ത​​​ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന സം​​​രം​​​ഭ​​​ക ഹെ​​​ൽ​​​പ് ഡെ​​​സ്ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ.


ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഹെ​​​ൽ​​​പ് ഡെ​​​സ്കു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​കു​​​ന്ന​​​തും തി​​​ങ്ക​​​ൾ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ഇ​​​ന്‍റേ​​​ണു​​​ക​​​ളു​​​ടെ സേ​​​വ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​തും സം​​​രം​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു. സം​​​രം​​​ഭ​​​ക വ​​​ർ​​​ഷം പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി ചെ​​​റി​​​യ കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ൽ 24,784 പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യെ​​​ന്നു മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.