ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ
Tuesday, June 28, 2022 2:25 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ല​​​​ങ്ക​​​​ര സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യും മ​​​​ല​​​​ങ്ക​​​​ര പു​​​​ന​​​​രൈ​​​​ക്യ​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ശി​​​​ല്പി​​​​യും ബ​​​​ഥ​​​​നി ആ​​​​ശ്ര​​​​മ സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സിന്‍റെ 69-ാം ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ൾ ജൂ​​​​ലൈ ഒ​​​​ന്നു മു​​​​ത​​​​ൽ 15 വ​​​​രെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ൽ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​ന​​​​വീ​​​​ക​​​​രി​​​​ച്ച ക​​​​ബ​​​​ർ​​​​ചാ​​​​പ്പ​​​​ലി​​​​ന്‍റെ കൂ​​​​ദാ​​​​ശ​​​​യ്ക്കും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. തു​​​​ട​​​​ർ​​​​ന്നു വ​​​​രു​​​​ന്ന ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് സ​​​​ന്ധ്യാ ന​​​​മ​​​​സ്ക്കാ​​​​ര​​​​വും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും ക​​​​ബ​​​​റി​​​​ൽ ധൂ​​​​പ​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യും ന​​​​ട​​​​ക്കും. സ​​​​മാ​​​​പ​​​​ന ദി​​​​വ​​​​സ​​​​മാ​​​​യ 15ന് ​​​​രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും. ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ കാ​​​​ർ​​​​മി​​​​ക​​​​ത്വം​​​​വ​​​​ഹി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.