"വി​മാ​ന​ത്തി​ലെ അ​ക്ര​മം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ മണിക്കൂറുകൾ വേ​ണ​ം'
 വി​മാ​ന​ത്തി​ലെ അ​ക്ര​മം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ മണിക്കൂറുകൾ വേ​ണ​ം
Tuesday, June 28, 2022 2:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു നേ​​​രേ വി​​​മാ​​​ന​​​ത്തി​​​ലെ അ​​​ക്ര​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്താ​​​ണ് ന​​​ട​​​ന്ന​​​തെ​​​ന്നു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​മോ എ​​​ന്ന മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് അ​​​തൊ​​​ക്കെ പ​​​റ​​​യ​​​ണ​​​മെ​​​ങ്കി​​​ൽ ര​​​ണ്ടു മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റെ​​​ങ്കി​​​ലും പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം നീ​​​ട്ടേ​​​ണ്ടി വ​​​രു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ഇ​​​ന്ന​​​ലെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന സ​​​മ​​​യ​​​ത്ത് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ചോ​​​ദി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ത്ത​​​രം മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന വേ​​​ദി വി​​​ട്ട​​​ത്. നേ​​​ര​​​ത്തേ കോ​​​ണ്‍​ഗ്ര​​​സ് നി​​​ല​​​പാ​​​ടി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ വി​​​മാ​​​ന​​​ത്തി​​​ലെ അ​​​ക്ര​​​മി​​​ക​​​ൾ​​​ക്ക് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.