ബഹിഷ്കരിച്ചത് ഭ​ര​ണ​പ​ക്ഷ പെരുമാറ്റം മൂലം: സ​തീ​ശ​ൻ
ബഹിഷ്കരിച്ചത്    ഭ​ര​ണ​പ​ക്ഷ പെരുമാറ്റം മൂലം:  സ​തീ​ശ​ൻ
Tuesday, June 28, 2022 2:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​​സ​​​ഭ സ്തം​​​ഭി​​​പ്പി​​​ക്ക​​​​​​ണ​​​മെ​​​ന്നു ക​​​രു​​​തി​​​യ​​​ല്ല പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നും സ​​​ഭ്യ​​​മ​​​ല്ലാ​​​ത്ത രീ​​​തി​​​യി​​​ൽ ഭ​​​ര​​​ണ​​​പ​​​ക്ഷം പെ​​​രു​​​മാ​​​റി​​​യ​​​തി​​​നാ​​​ലാ​​​ണ് സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ ബ​​​ഹി​​​ഷ്കരി​​​ച്ച​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ 99 പേ​​​രു​​​മി​​​റ​​​ങ്ങി പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ സം​​​സാ​​​രി​​​പ്പി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ നോ​​​ക്കി​​​യാ​​​ൽ പ്ര​​​തി​​​പ​​​ക്ഷം അ​​​തു നേ​​​രി​​​ടു​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു . മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച​​​തു ഹീ​​​ന​​​മാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ സ​​​ഭാ ച​​​ട്ടം പ​​​ഠി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ൽനി​​​ന്നു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം പ​​​ഠി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല. എ​​​ൽ​​​ഡി​​​എ​​​ഫ് ചെ​​​യ്ത​​​തു പോ​​​ലെ ഒ​​​രുകാ​​​ല​​​ത്തും യു​​​ഡി​​​എ​​​ഫ് അം​​​ഗ​​​ങ്ങ​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പെ​​​രു​​​മാ​​​റി​​​ല്ലെ​​​ന്നും സ​​​തീ​​​ശ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.