സ്വ​പ്‌​ന​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​: അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി തള്ളി
സ്വ​പ്‌​ന​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​: അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന  ആ​വ​ശ്യം ഹൈ​ക്കോ​ട​തി തള്ളി
Wednesday, June 29, 2022 12:43 AM IST
കൊ​​​ച്ചി:​ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ സ്വ​​​പ്‌​​​ന​​​യു​​​ടെ മു​​​ന്‍​കൂ​​ര്‍ ജാ​​​മ്യ ഹ​​​ര്‍​ജി​​​യി​​​ല്‍ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​ദി​​​ച്ചി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ സ്വ​​​പ്ന ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ജ​​​സ്റ്റീ​​​സ് വി​​​ജു ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ ബെ​​​ഞ്ച് വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

കേ​​​സി​​​ല്‍ നേ​​​ര​​​ത്തെ ജാ​​​മ്യം ല​​​ഭി​​​ക്കാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി​​​യി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​തി​​​നു​​​ശേ​​​ഷം വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ല്‍, ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ച്ചു വ്യ​​​ക്തി​​​ക​​​ളെ അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്ത​​​ല്‍ തു​​​ട​​​ങ്ങി ജാ​​​മ്യം ല​​​ഭി​​​ക്കാ​​​ത്ത കു​​​റ്റ​​​ങ്ങ​​​ള്‍ കൂ​​​ടി കേ​​​സി​​​ല്‍ ചു​​​മ​​​ത്തി​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് സ്വ​​​പ്ന വീ​​​ണ്ടും ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.


ഇ​​​തി​​​നി​​​ടെ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ത​​​നി​​​ക്കെ​​​തി​​​രെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കാ​​​ന്‍ സ്വ​​​പ്ന സു​​​രേ​​​ഷ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ജൂ​​​ലൈ അ​​​ഞ്ചി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

മു​​​ന്‍ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ല്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സും സി.​​​പി. പ്ര​​​മോ​​​ദ് ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പാ​​​ല​​​ക്കാ​​​ട് ക​​​സ​​​ബ പോ​​​ലീ​​​സും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സ്വ​​​പ്ന​​​യു​​​ടെ ആ​​​വ​​​ശ്യം. ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്‌മാ ന്‍റെ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.