സ്പെഷൽ സ്കൂളുകൾക്കുള്ള പാക്കേജ് ഈ വർഷംതന്നെ നടപ്പാക്കുമെന്നു മന്ത്രി
Wednesday, June 29, 2022 12:43 AM IST
തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ അണ് എയ്ഡഡ് മേഖലയിലെ സ്പെഷൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കായി പ്രഖ്യാപിച്ച സ്പെഷൽ പാക്കേജ് ഈ വർഷംതന്നെ സമയബന്ധിതമായി നടപ്പാക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.
ഈ സാന്പത്തിക വർഷത്തേയ്ക്ക് സ്പെഷൽ പാക്കേജ് ഇനത്തിൽ 45 കോടി രൂപ വകയിരുത്തുകയായിരുന്നു. 2019 മുതൽ നടപ്പാക്കി വരുന്ന സ്പെഷൽ സ്കൂൾ പാക്കേജ് പ്രകാരമാണു സ്പെഷൽ സ്കൂളുകൾക്കു സാന്പത്തിക സഹായം നൽകുന്നത്.
വർഷാവർഷം ബജറ്റ് വിഹിതമായി ലഭിക്കുന്ന തുകയിൽനിന്നാണ് സ്കൂളുകൾക്ക് സാന്പത്തിക സഹായം നൽകുന്നതെന്നും പി.പി.ചിത്തരഞ്ജന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.