ടൈ​ല്‍ പാ​സ് മ​ഞ്ഞു​മ​ല കീ​ഴ​ട​ക്കി​യ സംഘത്തിൽ മ​ല​യാ​ളി​യും
ടൈ​ല്‍ പാ​സ് മ​ഞ്ഞു​മ​ല കീ​ഴ​ട​ക്കി​യ സംഘത്തിൽ മ​ല​യാ​ളി​യും
Wednesday, June 29, 2022 12:44 AM IST
ചെ​റു​​തോ​​ണി: ഹി​​മാ​​ല​​യ​​ത്തി​​ലെ ടൈ​​ല്‍ പാ​​സ് മ​​ഞ്ഞു​​മ​​ല കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ​​ന്‍ പ​​താ​​ക നാ​​ട്ടി​​യ സം​​ഘ​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഒ​​രു മ​​ല​​യാ​​ളി​​യും. ഇ​​ടു​​ക്കി ഉ​​പ്പു​​തോ​​ട് ചി​​റ്റ​​ടി​​ക്ക​​വ​​ല സ്വ​​ദേ​​ശി മി​​റ്റ​​ത്താ​​നി​​ക്ക​​ല്‍ ജി​​ബി​​ന്‍ ജോ​​സ​​ഫ് (33) ആ​​ണ് കേ​ര​ള​ത്തി​ന്‍റെ അ​​ഭി​​മാ​​ന​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​ദ്യ​​മാ​​യി ഇ​​വി​​ടെ​​യെ​​ത്തു​​ന്ന മ​​ല​​യാ​​ളി​​യും ജി​​ബി​​നാ​​ണ്. ഇ​​തി​​നു മു​​ന്‍​പ് 90 ഓ​​ളം ടീ​​മു​​ക​​ള്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും 20 ടീ​​മു​​ക​​ള്‍​ക്കു മാ​​ത്ര​​മാ​​ണ് ഈ ​​മ​​ഞ്ഞു​​മ​​ല കീ​​ഴ​​ട​​ക്കി ദേ​​ശീ​​യ പ​​താ​​ക പാ​​റി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടു​​ള്ള​​ത്.

ജൂ​​ണ്‍ അ​​ഞ്ചി​​നാ​​ണ് അ​​ഞ്ചു പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘം ഹി​​മാ​​ല​​യ​​ത്തി​​ലേ​​ക്ക് യാ​​ത്ര​​തി​​രി​​ച്ച​​ത്. ജി​​ബി​​നെ​​ക്കൂ​​ടാ​​തെ ഒ​​രു ബം​​ഗ​​ളൂ​​രു സ്വ​​ദേ​​ശി​​യും മൂ​​ന്നു ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി​​ക​​ളു​​മാ​​ണ് സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. സ​​ഹാ​​യി​​ക​​ളാ​​യി വേ​​റെ ആ​​റു പേ​​രു​​മു​​ണ്ടാ​​യി​​രു​​ന്നു.


ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി​​യാ​​യ രാ​​ജു ച​​ക്ര​​വ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു ടീം ​​ക്യാ​​പ്റ്റ​​ന്‍. യാ​​ത്ര​യ്​​ക്കി​​ട​​യി​​ല്‍ പ​​രി​​ക്കു​​പ​​റ്റി​​യ ബം​​ഗ​​ളൂ​​രു സ്വ​​ദേ​​ശി സ​​ന്ദീ​​പ് ഇ​​ട​​യ്ക്കു​​വ​​ച്ചു പി​​ന്‍​മാ​​റി. 15നു ​​രാ​​വി​​ലെ ഒ​​ന്‍​പ​​തി​​ന് സ​​മു​​ദ്ര​​നി​​ര​​പ്പി​​ല്‍നി​​ന്ന് 17400 അ​​ടി ഉ​​യ​​ര​​ത്തി​​ലു​​ള്ള മ​​ഞ്ഞു​​മ​​ല​​യു​​ടെ മു​​ക​​ളി​​ലെ​​ത്തി സം​​ഘം ഇ​​ന്ത്യ​​ന്‍ പ​​താ​​ക നാ​​ട്ടി. ജി​​ബി​​ന്‍ ഡ​​ല്‍​ഹി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ജോ​​ലി ചെ​​യ്തു​​വ​​രി​​ക​​യാ​​ണ്. ഭാ​​ര്യ റിം​​ഗി​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.