46,377പേ​ർ കൂ​ടി ലൈ​ഫ് ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ
46,377പേ​ർ കൂ​ടി ലൈ​ഫ് ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ
Friday, July 1, 2022 10:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​യി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട അ​​​പ്പീ​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ശേ​​​ഷ​​​മു​​​ള്ള പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​താ​​​യി ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ എ​​​ക്‌​​​സൈ​​​സ് മ​​​ന്ത്രി എം. ​​​വി. ഗോ​​​വി​​​ന്ദ​​​ൻ മാ​​​സ്റ്റ​​​ർ അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ പ​​​ട്ടി​​​ക​​​യി​​​ൽ 5,60,758 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ ഇ​​​ടം പി​​​ടി​​​ച്ചു.

എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പു​​​തി​​​യ ക​​​ര​​​ട് പ​​​ട്ടി​​​ക വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.​​​ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്തും അ​​​പ്പീ​​​ലി​​​ന്‍റെ സ്ഥി​​​തി അ​​​റി​​​യാ​​​നാ​​​കും. ആ​​​ദ്യ അ​​​പ്പീ​​​ലി​​​ലൂ​​​ടെ 46,377 പേ​​​രാ​​​ണ് പു​​​തു​​​താ​​​യി അ​​​ർ​​​ഹ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ര​​​ണ്ടാം ഘ​​​ട്ട അ​​​പ്പീ​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി ജൂ​​​ലൈ എ​​​ട്ടു​​​വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.