കോഴിക്കോട്ട് കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു
Friday, July 1, 2022 11:59 PM IST
കോഴിക്കോട്: തിരുവനന്തപുരത്ത് എകെജി സെന്ററിനു നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും അക്രമം. മുഖദാർ എം.കെ.റോഡിലുള്ള കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയാണ് അക്രമണമുണ്ടായത്.
സിപിഎം പ്രതിഷേധ പ്രകടനം കടന്നുപോയതിനു പിന്നാലെയാണു സംഭവം. ഓഫീസിനകത്തെ മേശയും കസേരകളും തകർത്തെറിഞ്ഞു. കോൺഗ്രസ് പതാക പിഴുതെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു.ചെമ്മങ്ങാട് പോലീസിൽ എംകെ.റോഡ് കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.