പ്രതിഷേധ ധർണ അഞ്ചിന്
Sunday, July 3, 2022 3:39 AM IST
കൊ​​ച്ചി: ബാ​​ങ്കു​​ക​​ളി​​ലെ ഒ​​ഴി​​വു​​ക​​ൾ നി​​ക​​ത്താ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ബാ​​ങ്ക് എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ലീ​​ഡ് ബാ​​ങ്ക് ഓ​​ഫീ​​സു​​ക​​ൾ​​ക്കു മു​​ന്നി​​ൽ അ​​ഞ്ചി​​നു പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തും. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു സം​​സ്ഥാ​​ന​​ത​​ല ബാ​​ങ്കേ​​ഴ്സ് സ​​മി​​തി​​യു​​ടെ ക​​ണ്‍വീ​​ന​​റാ​​യ കാ​​ന​​റ ബാ​​ങ്കി​​ന്‍റെ സ​​ർ​​ക്കി​​ൾ ഓ​​ഫീ​​സി​​നു മു​​ന്നി​​ലും പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ക്കും.

വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ലു​​ള്ള ക്ല​​റി​​ക്ക​​ൽ ഒ​​ഴി​​വു​​ക​​ൾ ഐ​​ബി​​പി​​എ​​സ് പ​​ര​​സ്യ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ൽ നാ​​ലു ബാ​​ങ്കു​​ക​​ളി​​ൽ നി​​ന്നാ​​യി 70 ഒ​​ഴി​​വു​​ക​​ൾ മാ​​ത്ര​​മേ പ​​ര​​സ്യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ളൂ. കേ​​ര​​ള​​ത്തി​​ൽ സം​​സ്ഥാ​​ന​​ത​​ല ബാ​​ങ്കേ​​ഴ്സ് സ​​മി​​തി​​യു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന കാ​​ന​​റ ബാ​​ങ്കും വ​​ലി​​യ ബാ​​ങ്കു​​ക​​ളാ​​യ ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ​​യും പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ൽ ബാ​​ങ്കു​​മൊ​​ക്കെ പൂ​​ജ്യം വേ​​ക്ക​​ൻ​​സി ആ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഈ ​​ബാ​​ങ്കു​​ക​​ളി​​ൽ മാ​​ത്ര​​മാ​​യി കേ​​ര​​ള​​ത്തി​​ൽ ആ​​യി​​ര​​ത്തി​​ല​​ധി​​കം ക്ല​​റി​​ക്ക​​ൽ ഒ​​ഴി​​വു​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ഴാ​​ണ് പൂ​​ജ്യം വേ​​ക്ക​​ൻ​​സി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് ബാ​​ങ്ക് എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.