മാലിന്യ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരേ കോഴിക്കോട്ട് സം​ഘ​ര്‍​ഷം : ക​ണ്ണീ​ര്‍വാ​ത​ക പ്ര​യോ​ഗം
മാലിന്യ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരേ കോഴിക്കോട്ട് സം​ഘ​ര്‍​ഷം : ക​ണ്ണീ​ര്‍വാ​ത​ക പ്ര​യോ​ഗം
Sunday, July 3, 2022 3:56 AM IST
കോ​ഴി​ക്കോ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മാ​ലി​ന്യ​പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ കോ​ഴി​ക്കോ​ട് ആ​വി​ക്ക​ലി​ല്‍ സം​ഘ​ര്‍​ഷം. പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജും ക​ണ്ണീ​ര്‍ വാ​ത​ക പ്ര​യോ​ഗ​വും ന​ട​ത്തി. മൂ​പ്പ​തി​ലേ​റെ സ​മ​ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി സ​മ​രം ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ വെ​ള്ള​യി​ല്‍, മൂ​ന്നാ​ലി​ങ്ങ​ല്‍‌, തോ​പ്പ​യി​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ക​ല്‍ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​വ​രും പോ​ലീ​സും ത​മ്മി​ലാ​ണ് ഇ​ന്ന​ലെ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.


സ​മ​ര​ക്കാ​രെ ത​ട​യാ​ന്‍ ​നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​രെ ആ​വി​ക്ക​ലി​ല്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രു​ന്നു. പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും ന​ട​ന്നു. പോ​ലീ​സ് ഇ​വ​രെ അ​ടി​ച്ചോ​ടി​ച്ചു. പ​ല​വ​ഴി​ക്ക് ഓ​ടി​പ്പോ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ണ്ടും സം​ഘ​ടി​ച്ച് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് നീ​ങ്ങി. അക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തു​ക​യും ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.