വിമാനത്താവളത്തിലെ ചോദ്യംചെയ്യലിനിടെ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടിയിൽ
വിമാനത്താവളത്തിലെ ചോദ്യംചെയ്യലിനിടെ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടിയിൽ
Sunday, July 3, 2022 4:05 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യു​​​ടെ ചോ​​​ദ്യം ഇ​​​ഷ്ട​​​പ്പെ​​​ടാ​​​തെ പ്ര​​​കോ​​​പി​​​ത​​​നാ​​​യ യാ​​​ത്ര​​​ക്കാ​​​ര​​​ൻ ബോം​​​ബ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് എ​​​മി​​​റേ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യ് വ​​​ഴി ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു പോ​​​കാ​​​നെ​​​ത്തി​​​യ മാ​​​മ്മ​​​ൻ ജോ​​​സ​​​ഫി(63)​​​നെ അ​​​ധി​​​കൃ​​​ത​​​ർ പി​​​ടി​​​കൂ​​​ടി നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി.

ഭാ​​​ര്യ​​​യു​​​മൊ​​​ത്താ​​​ണ് ഇ​​​യാ​​​ൾ യാ​​​ത്ര​​​യ്ക്കെ​​​ത്തി​​​യ​​​ത്. സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ ബാ​​​ഗി​​​ന​​​ക​​​ത്ത് എ​​​ന്തൊ​​​ക്കെ​​​യു​​​ണ്ടെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചു ചോ​​​ദി​​​ച്ച​​​ത് മാ​​​മ്മ​​​ൻ ജോ​​​സ​​​ഫി​​​ന് ഇ​​​ഷ്ട​​​മാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്നാ​​​ണ് ബോം​​​ബ് ആ​​​ണെ​​​ന്ന് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​രി സു​​​ര​​​ക്ഷാ​​​ വി​​​ഭാ​​​ഗ​​​ത്തി​​​നു സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​ഐ​​​എ​​​സ്‌​​​എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ബാ​​​ഗേ​​​ജ്, ദേ​​​ഹ​​​പ​​​രി​​​ശോ​​​ധ​​​നകൾ ന​​​ട​​​ത്തി. ബാ​​​ഗി​​​ൽ ബോം​​​ബാ​​​ണെ​​​ന്നു ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തി​​​യ​​​തി​​​നാണ് മാ​​​മ്മ​​​ൻ ജോ​​​സ​​​ഫി​​​ന്‍റെ യാ​​​ത്ര വി​​​ല​​​ക്കി​​​ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി​​​യ​​​ത്. വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.