എ​കെ​ജി സെ​ന്‍റ​ർ ആക്രമണം: ഇരുട്ടിൽ തപ്പി പോ​ലീ​സ്
എ​കെ​ജി സെ​ന്‍റ​ർ ആക്രമണം:  ഇരുട്ടിൽ തപ്പി പോ​ലീ​സ്
Sunday, July 3, 2022 4:21 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സാ​​​യ എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലേ​​​ക്കു സ്ഫോ​​​ട​​​കവ​​​സ്തു എ​​​റി​​​ഞ്ഞ​​​യാ​​​ളെ പോ​​​ലീ​​​സി​​​ന് ഇ​​​തു​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. സം​​​ഭ​​​വം ന​​​ട​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും പ്ര​​​തി​​​യെ തി​​​രി​​​ച്ച​​​റി​​​യാ​​​നോ പി​​​ടി​​​കൂ​​​ടാ​​​നോ സാ​​​ധി​​​ക്കാ​​​ത്ത​​​തു പോ​​​ലീ​​​സി​​​ന്‍റെ ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​യാ​​​യാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​ക​​​ട്ടെ ശ​​​ക്ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​മാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. ഭ​​​ര​​​ണമുള്ള​​​പ്പോ​​​ൾ പാ​​​ർ​​​ട്ടി ആ​​​സ്ഥാ​​​ന​​​ത്തി​​​നു നേ​​​രെ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടും പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടാ​​​നാ​​​കാ​​​ത്ത​​​തി​​​ൽ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും അ​​​സ്വ​​​സ്ഥ​​​രാ​​​ണ്.

പ്ര​​​തി​​​യെ പി​​​ടി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചെ​​​ങ്കി​​​ലും മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി പോ​​​ലീ​​​സ് ഇ​​​രു​​​ട്ടി​​​ൽ ത​​​പ്പു​​​ക​​​യാ​​​ണ്. എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലെ​​​യും ചു​​​റ്റു​​​പാ​​​ടു​​​മു​​​ള്ള സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും പ്ര​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ ഇ​​​തു​​​വ​​​രെ പോ​​​ലീ​​​സി​​​നു സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. അതേസമയം പ്ര​​​തി​​​യെ സം​​​ബ​​​ന്ധി​​​ച്ചു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു​​​മു​​​ണ്ട്.

സ്ഫോ​​​ട​​​കവ​​​സ്തു എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലേ​​​ക്ക് എ​​​റി​​​യാ​​​ൻ വ​​​ഴി​​​യി​​​ൽ​​​വ​​​ച്ച് പ്ര​​​തി​​​ക്കു കൈ​​​മാ​​​റി​​​യ​​​ത് മ​​​റ്റൊ​​​രാ​​​ളാണ് എന്നാ​​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ചു​​​വ​​​ന്ന സ്കൂ​​​ട്ട​​​റി​​​ലെ​​​ത്തി​​​യ പ്ര​​​തി എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പ​​​ത്തെ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ച്ച ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തത്രെ. സം​​​ഭ​​​വ​​​ത്തി​​​നു ശേ​​​ഷം പ്രതി കു​​​ന്നു​​​കു​​​ഴി വ​​​ഴി ലോ ​​​കോ​​​ള​​​ജ് ജം​​​ഗ്ഷ​​​ൻ ക​​​ഴി​​​ഞ്ഞു മുന്നോട്ടാണു പോ​​​യ​​​ത്. സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധി​​​ച്ചു​​​വെ​​​ങ്കി​​​ലും വ​​​ണ്ടിന​​​ന്പ​​​ർ കൃ​​​ത്യ​​​മാ​​​യി ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണു പോ​​​ലീസ് പ​​​റ​​​യു​​​ന്ന​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ എ​​​കെ​​​ജി സെ​​​ന്‍റ​​​ർ പോ​​​ലീ​​​സ് സൈ​​​ബ​​​ർ സെ​​​ല്ലി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. കു​​​ന്നു​​​കു​​​ഴി ഭാ​​​ഗ​​​ത്തെ സം​​​ശ​​​യ​​​മു​​​ള്ള വീ​​​ടു​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണസം​​​ഘം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഒ​ന്നി​ല​ധി​കം പേ​ർ​ക്കു പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു നേ​​​രേ സ്ഫോ​​​ട​​​ക​​​വ​​​സ്തു എ​​​റി​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ്. അ​​​ക്ര​​​മി​​​ക്ക് വ​​​ഴി​​​യി​​​ൽവ​​​ച്ച് ആ​​​രോ​ സ്ഫോ​​​ട​​​ക വ​​​സ്തു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം.


സി​​​സി​​​ടി​​​വി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​യ​​​ത്. അ​​​ക്ര​​​മി സ​​​ഞ്ച​​​രി​​​ച്ച സ്കൂ​​​ട്ട​​​ർ ക​​​ട​​​ന്നുപോ​​​കു​​​ന്ന വ​​​ഴി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ അ​​​ക്ര​​​മി​​​യു​​​ടെ കൈ​​​വ​​​ശം സ്ഫോ​​​ട​​​ക വ​​​സ്തു ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പി​​​ന്നീ​​​ട് വ​​​ഴി​​​യി​​​ൽവ​​​ച്ചാ​​​ണ് ആ​​​രോ സ് ഫോ​​​ട​​​ക​​​വ​​​സ്തു ന​​​ൽ​​​കി​​​യ​​​തെ​​​ന്നു വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ സി​​​സി​​​ടി​​​വി കാ​​​മ​​​റ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ നി​​​ന്ന് വ്യ​​​ക്ത​​​മാ​​​യതെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ന് നേ​​​രേ അ​​​ക്ര​​​മം ന​​​ട​​​ന്ന് ര​​​ണ്ടു ദി​​​വ​​​സം പി​​​ന്നി​​​ട്ടു​​​വെ​​​ങ്കി​​​ലും അ​​​ക്ര​​​മി എ​​​ത്തി​​​യ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ ന​​​ന്പ​​​റോ അ​​​ക്ര​​​മി​​​യു​​​ടെ മു​​​ഖമോ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തും പോ​​​ലീ​​​സി​​​നെ കു​​​ഴ​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​ത് പോ​​​ലീ​​​സി​​​ന്‍റെ വീ​​​ഴ്ച​​​യും ക​​​ഴി​​​വു​​​കേ​​​ടു​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
സ്ഫോ​​​ട​​​കവ​​​സ്തു എ​​​റി​​​ഞ്ഞ ശേ​​​ഷം കു​​​ന്നു​​​കു​​​ഴി ഭാ​​​ഗ​​​ത്തേ​​​ക്ക് പോ​​​യ അ​​​ക്ര​​​മി ലോ ​​​കോ​​​ള​​​ജ് ജം​​​ഗ്ഷ​​​ന് സ​​​മീ​​​പം വ​​​ഴി ക​​​ട​​​ന്നുപോ​​​യ​​​താ​​​യി സ​​​മീ​​​പ​​​ത്തെ വീ​​​ടു​​​ക​​​ളി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ നി​​​ന്നും പോ​​​ലീ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. എ​​​കെ​​​ജി സെ​​​ന്‍റ​​​ർ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന് ഫെ​​​യ്സ് ബു​​​ക്കി​​​ൽ പോ​​​സ്റ്റി​​​ട്ട ഒ​​​രാ​​​ളെ പോ​​​ലീ​​​സ് ചോ​​​ദ്യംചെ​​​യ്ത് വ​​​രി​​​ക​​​യാ​​​ണ്. അ​​​ന്തി​​​യൂ​​​ർ​​​ക്കോ​​​ണം സ്വ​​​ദേ​​​ശി​​​യെ​​​യാ​​​ണ് ക​​​ഴ​​​ക്കൂ​​​ട്ടം പോ​​​ലീ​​​സും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​വും ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, സം​​​ഭ​​​വ​​​ദി​​​വ​​​സം ഇ​​​യാ​​​ൾ എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പം എ​​​ത്തി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഒ​​​രാ​​​ഴ്ച​​​ മു​​​ൻ​​​പ് ഇ​​​യാ​​​ൾ ഫെ​​​യ്സ്ബു​​​ക്കി​​​ൽ, താ​​​ൻ ഒ​​​റ്റയ്​​​ക്കെ​​​ങ്കി​​​ലും എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു നേരേ ക​​​ല്ലേ​​​റ് ന​​​ട​​​ത്തു​​​മെ​​​ന്നു കു​​​റി​​​ച്ചി​​​രു​​​ന്നു.

സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ജി.​​​ സ്പ​​​ർ​​​ജ​​​ൻ​​​കു​​​മാ​​​റി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ഡി​​​സി​​​ആ​​​ർ​​​ബി അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ദി​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.