മ​ണ്ണെ​ണ്ണയ്ക്കും തീവില; ലി​​റ്റ​​റി​​ന് 102 രൂ​പ
മ​ണ്ണെ​ണ്ണയ്ക്കും തീവില; ലി​​റ്റ​​റി​​ന് 102 രൂ​പ
Sunday, July 3, 2022 4:21 AM IST
തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യ്ക്കൊ​പ്പം മ​ണ്ണെ​ണ്ണ വി​ല​യി​ലും വ​ൻ വ​ർ​ധ​ന വ​രു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ. 14 രൂ​പ​യാ​ണ് ലി​റ്റ​റൊ​ന്നി​ന് കൂ​ടി​യ​ത്. ഇ​തോ​ടെ ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യു​ടെ വി​ല 102 രൂ​പ​യാ​യി. മേ​യ് മാ​സം ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യു​ടെ വി​ല 84 രൂ​പ​യാ​യി​രു​ന്നു.

ജൂ​ൺ മാ​സ​ത്തി​ൽ നാ​ലു രൂ​പ വ​ർ​ധി​ച്ച് 88 രൂ​പ​യാ​യി. ജൂ​ലൈ ഒ​ന്നു മു​ത​ൽ ലി​റ്റ​റൊ​ന്നി​ന് 14 രൂ​പ വ​ർ​ധി​ച്ച് 102 രൂ​പ​യാ​യി. മ​ണ്ണെ​ണ്ണ​യു​ടെ അ​ടി​സ്ഥാ​ന​വി​ല​യോ​ടൊ​പ്പം ക​ട​ത്തു​കൂ​ലി, ഡീ​ലേ​ഴ്‌​സ് ക​മ്മീ​ഷ​ൻ, സി​ജി​എ​സ്ടി, എ​സ്ജി​എ​സ്ടി എ​ന്നി​വ കൂ​ട്ടി​ച്ചേ​ർ​ത്ത വി​ല​യ്ക്കാ​ണ് റേ​ഷ​ൻ​ക​ട​ക​ളി​ൽ നി​ന്നും മ​ണ്ണെ​ണ്ണ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.


ജൂ​ൺ​മാ​സം കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ഴും 84 രൂ​പ​യ്ക്കാ​ണ് റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ സ​ബ്‌​സി​ഡി മ​ണ്ണെ​ണ്ണ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ്റ്റോ​ക്ക് തീ​രു​ന്ന​തു​വ​രെ ഈ ​വി​ല​യ്ക്ക് ത​ന്നെ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് മ​ണ്ണെ​ണ്ണ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശം പൊ​തു​വി​ത​ര​ണ വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.