നേ​മം കോ​ച്ച് ടെ​ർ​മി​ന​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം പുനഃപ​രി​ശോ​ധി​ക്ക​ണമെന്ന് മുഖ്യമന്ത്രി
നേ​മം കോ​ച്ച് ടെ​ർ​മി​ന​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം പുനഃപ​രി​ശോ​ധി​ക്ക​ണമെന്ന് മുഖ്യമന്ത്രി
Monday, July 4, 2022 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നേ​​​മ​​​ത്തെ കോ​​​ച്ചിം​​​ഗ് ടെ​​​ർ​​​മി​​​ന​​​ൽ പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം പു​​​നഃ:​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

2011-12ലെ ​​​കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ പ്രാ​​​ധാ​​​ന്യം 2019ൽ ​​​ത​​​റ​​​ക്ക​​​ല്ലി​​​ടു​​​ന്ന ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി പ്ര​​​ത്യേ​​​കം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ കോ​​​ച്ചു​​​ക​​​ളു​​​ടെ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​ങ്ങോ​​​ട്ടുമാ​​​റ്റു​​​മെ​​​ന്നും വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു. പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ച്ച​​​തോ​​​ടെ ഭൂ​​​മി വി​​​ട്ടുന​​​ൽ​​​കി​​​യ​​​വ​​​ർ​​​ക്കും വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


കേ​​​ര​​​ള​​​ത്തി​​​ന്‍റെ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​നു പു​​​തി​​​യ ഊ​​​ർ​​​ജം സ​​​മ്മാ​​​നി​​​ക്കാ​​​ൻ പ​​​ര്യാ​​​പ്ത​​​മാ​​​യ പ​​​ദ്ധ​​​തി​​​യാ​​​ണ് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. തീ​​​രു​​​മാ​​​നം തി​​​രു​​​ത്തി പ​​​ദ്ധ​​​തി സ്ഥാ​​​പി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.