രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​ലെ ഗാ​ന്ധി​ചി​ത്രം ത​ക​ർ​ത്ത​ത് എ​സ്എ​ഫ്ഐ​ക്കാ​ര​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​ലെ ഗാ​ന്ധി​ചി​ത്രം ത​ക​ർ​ത്ത​ത് എ​സ്എ​ഫ്ഐ​ക്കാ​ര​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
Tuesday, July 5, 2022 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്ടി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നു നേ​​​ർ​​​ക്കു ന​​​ട​​​ന്ന അ​​​ക്ര​​​മ സം​​​ഭ​​​വ​​​ത്തി​​​നി​​​ടെ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്രം നി​​​ല​​​ത്തി​​​ട്ടു ത​​​ക​​​ർ​​​ത്ത​​​ത് എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​ര​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. അ​​​തി​​​ക്ര​​​മ ദി​​​വ​​​സം ഗാ​​​ന്ധി ചി​​​ത്രം നി​​​ല​​​ത്തി​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ 24ന് ​​​വ​​​യ​​​നാ​​​ട് എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​നി​​​ടെ ഏ​​​താ​​​നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യി​​​രു​​​ന്നു. കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വൈ​​​കു​​​ന്നേ​​​രം 3.54 നോ​​​ടെ എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ട​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യെ​​​ല്ലാം ഓ​​​ഫീ​​​സി​​​ൽ നി​​​ന്നും പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.


അ​​​തി​​​നു​​​ശേ​​​ഷം 4.04നു ​​​പോ​​​ലീ​​​സ് ഫോ​​​ട്ടോ​​​ഗ്രഫ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ​​​തി​​​ൽ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്രം യ​​​ഥാ​​​സ്ഥാ​​​ന​​​ത്തു​​​ത​​​ന്നെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സി​​​ന് മൊ​​​ഴി ല​​​ഭി​​​ച്ചു. ചി​​​ല മ​​​ല​​​യാ​​​ളം ചാ​​​ന​​​ലു​​​ക​​​ൾ വീ​​​ഡി​​​യോ റെ​​​ക്കോ​​​ർ​​​ഡ് ചെ​​​യ്ത് ഇ​​​ക്കാ​​​ര്യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തി​​​രു​​​ന്നു.

വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ ശേ​​​ഷം കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രാ​​​ണ് ഓ​​​ഫി​​​സി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് വൈ​​​കു​​​ന്നേ​​​രം 4.29ന് ​​​ര​​​ണ്ടാ​​​മ​​​ത് ഫോ​​​ട്ടോ എ​​​ടു​​​ക്കു​​​ന്പോ​​​ൾ ഓ​​​ഫീ​​​സ് മു​​​റി​​​ക്ക​​​ക​​​ത്ത് ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്രം താ​​​ഴെ കി​​​ട​​​ക്കു​​​ന്ന നി​​​ല​​​യി​​​ൽ നി​​​ല​​​ത്തു വീ​​​ണും ചി​​​ല്ലു​​​ക​​​ൾ ത​​​ക​​​ർ​​​ന്നും കി​​​ട​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടു​​​വെ​​​ന്നും പോ​​​ലീ​​​സ് ഫാ​​​ട്ടോ​​​ഗ്രഫ​​​ർ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.