അധ്യാപക ശ​മ്പ​ളകു​ടി​ശി​ക: മൂന്നു മാസത്തിനകം തീ​രു​മാ​നം വേ​ണ​മെ​ന്ന് കോടതി
അധ്യാപക ശ​മ്പ​ളകു​ടി​ശി​ക:  മൂന്നു മാസത്തിനകം തീ​രു​മാ​നം വേ​ണ​മെ​ന്ന് കോടതി
Tuesday, July 5, 2022 1:23 AM IST
കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍-​​​എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ന്നു 2016 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നും 2019 മാ​​​ര്‍​ച്ച് 31നു​​​മി​​​ട​​​യി​​​ല്‍ വി​​​ര​​​മി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് ശ​​​മ്പ​​​ള പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തെ തു​​​ട​​​ര്‍​ന്ന് ല​​​ഭി​​​ക്കേ​​​ണ്ട ശ​​​മ്പ​​​ള കു​​​ടി​​​ശി​​​ക ന​​​ല്‍​കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ മൂ​​​ന്നു​ മാ​​​സ​​​ത്തി​​​ന​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്ക് തു​​​ക ല​​​ഭി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ തു​​​ട​​​ര്‍​ന്നു​​​ള്ള ര​​​ണ്ടു ​മാ​​​സ​​​ത്തി​​​ന​​​കം പ​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

യു​​​ജി​​​സി​​​യു​​​ടെ ഏ​​​ഴാം ​ശ​​​മ്പ​​​ള പ​​​രി​​​ഷ്‌​​​ക​​​ര​​​ണം 2016 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ലു​​​ള്ള മു​​​ന്‍​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല, ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 2016 ജ​​​നു​​​വ​​​രി ഒ​​​ന്നി​​നു ശ​​​മ്പ​​​ള കു​​​ടി​​​ശി​​​ക അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പി​​​എ​​​ഫി​​​ലേ​​​ക്ക് ല​​​യി​​​പ്പി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.


എ​​​ന്നാ​​​ല്‍ 2019 മാ​​​ര്‍​ച്ച് 31നു​ ​​മു​​​മ്പ് വി​​​ര​​​മി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ര്‍ പി​​​എ​​​ഫ് അ​​​ക്കൗ​​​ണ്ട് ക്ലോ​​​സ് ചെ​​​യ്ത​​​തി​​​നാ​​​ല്‍ ഇ​​​വ​​​രു​​​ടെ ശ​​​മ്പ​​​ള കു​​​ടി​​​ശി​​ക​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല. ഇ​​​തി​​​നെ​​​തി​​​രെ​​​യാ​​​ണ് തൃ​​​ശൂ​​​ര്‍ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലെ റി​​​ട്ട​​യേ​​ർ​​ഡ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഡോ. ​​​സി.​​​ഡി. വ​​​ര്‍​ഗീ​​​സ് ഉ​​​ള്‍​പ്പെ​​​ടെ 450ഓ​​​ളം പേ​​​ര്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.