ചെ​​റു​​കി​​ട ഉ​​ത്പാ​​ദ​​കരുടെ പാ​​യ്ക്ക​​റ്റ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​ല്ല
ചെ​​റു​​കി​​ട  ഉ​​ത്പാ​​ദ​​കരുടെ പാ​​യ്ക്ക​​റ്റ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ജി​​എ​​സ്ടി  ന​​ട​​പ്പാ​​ക്കി​​ല്ല
Wednesday, July 27, 2022 1:29 AM IST
തിരുവനന്തപുരം: ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും കു​​​ടും​​​ബ​​​ശ്രീ അ​​​ട​​​ക്ക​​​മു​​​ള്ള ചെ​​​റു​​​കി​​​ട ഉ​​​ത്പാ​​​ദ​​​ക​​​രും പാ​​​യ്ക്ക് ചെ​​​യ്ത് വി​​​ൽ​​​ക്കു​​​ന്ന അ​​​രി​​​ക്കും പ​​​യ​​​റു​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​ൾ​​​പ്പെ​​​ടെ ജി​​​എ​​​സ്ടി വ​​​ർ​​​ധി​​​പ്പി​​​ച്ച തീ​​​രു​​​മാ​​​നം സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെയല്ല, ആ​​​ഡം​​​ബ​​​ര സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി​​​യാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ക്കേ​​​ണ്ടതെ​​​ന്നാണ് നി​​​ല​​​പാ​​​ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ങ്ങ​​​ളി​​​ലും ജി​​​എ​​​സ്ടി നി​​​ര​​​ക്കു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും കേ​​​ര​​​ളം നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​വ​​​ശ്യ​​​സാ​​​ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന ജി​​​എ​​​സ്ടി നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന പി​​​ൻ​​​വ​​​ലി​​​ക്കണമെന്നാവ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.