ഇ​​ന്ത്യ​​യി​​ലെ വ​​ത്തി​​ക്കാ​​ന്‍ സ്ഥാ​​ന​​പ​​തി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത്
ഇ​​ന്ത്യ​​യി​​ലെ വ​​ത്തി​​ക്കാ​​ന്‍ സ്ഥാ​​ന​​പ​​തി  എറണാകുളം-അങ്കമാലി  അതിരൂപതാ ആസ്ഥാനത്ത്
Wednesday, July 27, 2022 1:29 AM IST
കൊ​​​​​ച്ചി: ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വ​​​​​ത്തി​​​​​ക്കാ​​​​​ന്‍ സ്ഥാ​​​​​ന​​​​​പ​​​​​തി ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​ലെ​​​യോ​​​​​പോ​​​​​ള്‍ദോ ​​​ജി​​​​​റേ​​​​​ല്ലി ഇന്നലെ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​താ ആസ്ഥാനത്തെത്തി.

മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ന്‍ വി​​​​​കാ​​​​​രി ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ആ​​​​​ന്‍റ​​​​​ണി ക​​​​​രി​​​​​യിൽ അദ്ദേഹത്തെ സ്വീകരിച്ചു. സി​​​​​ന​​​​​ഡ് അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച ഏ​​​​​കീ​​​​​കൃ​​​​​ത കു​​​​​ര്‍​ബാ​​​​​ന സ​​​​​ഭ​​​​​യി​​​​​ലെ മ​​​​​റ്റു രൂ​​​​​പ​​​​​ത​​​​​ക​​​​​ളെ​​​​​ല്ലാം ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ള്‍ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത മാ​​​​​ത്രം വി​​​​​ട്ടു​​​​​നി​​​​​ല്‍​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സന്ദർശനം.


അ​​​​​തി​​​​​രൂ​​​​​പ​​​​​താ ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് രാ​​​​​വി​​​​​ലെ 9.45ന് എ​​​​​ത്തി​​​​​യ വ​​​​​ത്തി​​​​​ക്കാ​​​​​ന്‍ സ്ഥാ​​​​​ന​​​​​പ​​​​​തി​​​​​ മാ​​​​​ര്‍ ക​​​​​രി​​​​​യി​​​​​ലു​​​​​മാ​​​​​യി ഒ​​​​​ന്ന​​​​​ര​​​​​മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം ചർച്ച നടത്തി.

വ​​​​​ത്തി​​​​​ക്കാ​​​​​ന്‍ സ്ഥാ​​​​​ന​​​​​പ​​​​​തി​​​​​ക്ക് മാ​​​​​ര്‍ ക​​​​​രി​​​​​യി​​​​​ല്‍ രാ​​​​​ജി​​​​​ക്ക​​​​​ത്ത് കൈ​​​​​മാ​​​​​റി​​​​​യ​​​​​താ​​​​​യി റി​​​​​പ്പോ​​​​​ര്‍​ട്ടുണ്ട്. എന്നാൽ, സ​​​​​ഭാ​​​​​നേതൃത്വം ഇ ക്കാര്യം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. ക​​​​​ഴി​​​​​ഞ്ഞ 19ന് ​​​​​മാ​​​​​ര്‍ ക​​​​​രി​​​​​യി​​​​​ലി​​​​​നെ വ​​​​​ത്തി​​​​​ക്കാ​​​​​ന്‍ സ്ഥാ​​​​​ന​​​​​പ​​​​​തി ഡ​​​​​ല്‍​ഹി​​​​​ക്കു വി​​​​​ളി​​​​​പ്പി​​​​​ച്ച​​​​​തി​​​​​ന്‍റെ തു​​​​​ട​​​​​ര്‍​ച്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ന​​​​​ല​​​​​ത്തെ സന്ദർശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.