വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് ക​ണ്‍​സ​ഷ​ൻ പ​ഠി​ക്കാ​ൻ ക​മ്മി​റ്റി
വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് ക​ണ്‍​സ​ഷ​ൻ പ​ഠി​ക്കാ​ൻ ക​മ്മി​റ്റി
Tuesday, August 9, 2022 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബ​​​സ് ക​​​ണ്‍​സ​​​ഷ​​​ൻ നി​​​ര​​​ക്ക് സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ച്ചു.

സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് അം​​​ഗം ഡോ.​​​കെ. ര​​​വി​​​രാ​​​മ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യ ക​​​മ്മി​​​റ്റി​​​യി​​​ൽ ദേ​​​ശീ​​​യ ഗ​​​താ​​​ഗ​​​ത ആ​​​സൂ​​​ത്ര​​​ണ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​ബി.​​​ജി. ശ്രീ​​​ദേ​​​വി, സം​​​സ്ഥാ​​​ന ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്. ശ്രീ​​​ജി​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ.

ബ​​​സ്ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​പ്പോ​​​ൾ അ​​​തി​​​നോ​​​ടൊ​​​പ്പം ക​​​ണ്‍​സ​​​ഷ​​​ൻ നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​സ്റ്റി​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മി​​​റ്റി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും നി​​​ല​​​വി​​​ലു​​​ള്ള ക​​​ണ്‍​സ​​​ഷ​​​ൻ നി​​​ര​​​ക്ക് തു​​​ട​​​രു​​​വാ​​​നും ഇ​​​ക്കാ​​​ര്യം പ​​​ഠി​​​ക്കാ​​​ൻ ഒ​​​രു ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ക്കു​​​വാ​​​നു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.


ഇ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​തി​​​യ ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​വാ​​​ൻ ക​​​മ്മി​​​റ്റി​​​യോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.