ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക ക​രി​ദി​നം; ക​ർ​ഷ​ക​ മാ​ർ​ച്ചും ധ​ർ​ണ​യു​മാ​യി ഇ​ൻ​ഫാം
Tuesday, August 9, 2022 1:09 AM IST
കോ​​ട്ട​​യം: ചി​​ങ്ങം ഒ​​ന്ന് ക​​ർ​​ഷ​​ക ക​​രി​​ദി​​നം പ്ര​​ഖ്യാ​​പി​​ച്ച് പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി ഇ​​ൻ​​ഫാം. ബ​​ഫ​​ർ സോ​​ണ്‍ ഉ​​ൾ​​പ്പെ​​ടെ ഭൂ​​വി​​ഷ​​യ​​ങ്ങ​​ൾ അ​​ടി​​ച്ചേ​​ൽ​​പ്പി​​ച്ച് ക​​ർ​​ഷ​​ക​​ദ്രോ​​ഹ സ​​മീ​​പ​​ന​​വു​​മാ​​യി സ​​ർ​​ക്കാ​​ർ നീ​​ങ്ങു​​ന്പോ​​ൾ കൃ​​ഷി​​വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ക​​ർ​​ഷ​​ക​​ദി​​നാ​​ച​​ര​​ണം ക​​ർ​​ഷ​​ക​​രോ​​ട് നീ​​തി​​പു​​ല​​ർ​​ത്തു​​ന്ന​​ത​​ല്ലെ​​ന്നും വി​​വി​​ധ ക​​ർ​​ഷ​​ക​​സം​​ഘ​​ട​​ന​​ക​​ൾ സ​​ഹ​​ക​​രി​​ച്ച് ന​​ട​​ത്തു​​ന്ന ക​​ർ​​ഷ​​ക ക​​രി​​ദി​​ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​ക്ക് പി​​ന്തു​​ണ ന​​ൽ​​കു​​ന്നു​​വെ​​ന്നും ഇ​​ൻ​​ഫാം ദേ​​ശീ​​യ സ​​മി​​തി പ്ര​​ഖ്യാ​​പി​​ച്ചു.

ചി​​ങ്ങം ഒ​​ന്ന് ഈ ​​മാ​​സം 17 ന് ​​കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ക​​ർ​​ഷ​​ക​​രു​​ടെ ക​​രി​​ദി​​ന പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ചു​​ക​​ളും ധ​​ർ​​ണ​​യും പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​ന​​ങ്ങ​​ളും ന​​ട​​ത്തും. വി​​വി​​ധ ഫോ​​റ​​സ്റ്റ്, റ​​വ​​ന്യൂ, കൃ​​ഷി ഓ​​ഫീ​​സു​​ക​​ളു​​ടെ മു​​ന്പി​​ലേ​​യ്ക്ക് ക​​ർ​​ഷ​​ക​​ർ ജാ​​ഥ ന​​ട​​ത്തും. വി​​വി​​ധ ക​​ർ​​ഷ​​ക​​സം​​ഘ​​ട​​ന​​ക​​ൾ ഒ​​ത്തു​​ചേ​​ർ​​ന്നു​​ള്ള ക​​രി​​ദി​​ന പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ ഇ​​ൻ​​ഫാം പ​​ങ്കു​​ചേ​​രും.


ദേ​​ശീ​​യ ചെ​​യ​​ർ​​മാ​​ൻ മോ​​ണ്‍. ജോ​​സ​​ഫ് ഒ​​റ്റ​​പ്ലാ​​ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന ദേ​​ശീ​​യ സ​​മി​​തി ര​​ക്ഷാ​​ധി​​കാ​​രി ബി​​ഷ​​പ് റെ​​മീ​​ജി​​യ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് പി.​​സി. സി​​റി​​യ​​ക്, സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ വി.​​സി.​​സെ​​ബാ​​സ്റ്റ്യ​ൻ എ​​ന്നി​​വ​​ർ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.