ജെ​ഇ​ഇ പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ സ്കോ​റും നേ​ടി തോ​മ​സ് ബി​ജു
ജെ​ഇ​ഇ പ​രീ​ക്ഷ​യി​ൽ  മു​ഴു​വ​ൻ സ്കോ​റും നേ​ടി  തോ​മ​സ് ബി​ജു
Tuesday, August 9, 2022 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജെ​​​ഇ​​​ഇ മെ​​​യി​​​ൻ ര​​​ണ്ടാം സെ​​​ഷ​​​നി​​​ൽ മു​​​ഴു​​​വ​​​ൻ സ്കോ​​​റും സ്വ​​​ന്ത​​​മാ​​​ക്കി സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നാ​​​മ​​​നാ​​​യി തോ​​​മ​​​സ് ബി​​​ജു.

ആ​​​ദ്യ സെ​​​ഷ​​​നി​​​ൽ 100 ശ​​​ത​​​മാ​​​നം സ്കോ​​​ർ നേ​​​രി​​​യ വ്യത്യാ​​​സ​​​ത്തി​​​ൽ ന​​​ഷ്ട​​​മാ​​​യ തോ​​​മ​​​സ് ബി​​​ജു ചീ​​​രം​​​വേ​​​ലി​​​ന് ഇ​​​ക്കു​​​റി മി​​​ന്നും നേ​​​ട്ട​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. കേ​​​ശ​​​വ​​​ദാ​​​സ​​​പു​​​രം കാ​​​ക്ക​​​നാ​​​ട് ലെ​​​യ്നി​​​ൽ കാ​​​വ്യാ​​​ഞ്ജ​​​ലി​​​യി​​​ൽ തോ​​​മ​​​സ് ബി​​​ജു ചീ​​​രം​​​വേ​​​ലി അ​​​ഖി​​​ലേ​​​ന്ത്യാടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 17-ാം റാ​​​ങ്കാ​​​ണ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

സി​​​ബി​​​എ​​​സ്ഇ 12-ാം ക്ലാ​​​സി​​​ൽ 99. 4 ശ​​​ത​​​മാ​​​നം വി​​​ജ​​​യം നേ​​​ടി​​​യ​​​തി​​​ന്‍റെ ആ​​​ഹ്ലാ​​​ദ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ജെ​​​ഇ​​​ഇ​​​യി​​​ൽ മു​​​ഴു​​​വ​​​ൻ സ്കോ​​​റും കൈ​​​വ​​​രി​​​ക്കാ​​​നാ​​​യ​​​ത്. മ​​​ദ്രാ​​​സ് ഐ​​​ഐ​​​ടി​​​യി​​​ൽ ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​ന് ചേ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹം.


പ​​​ത്താം​​​ക്ലാ​​​സ് വ​​​രെ മു​​​ക്കോ​​​ല​​​യ്ക്ക​​​ൽ സെ​​​ന്‍റ് തോ​​​മ​​​സ് സ്കൂ​​​ളി​​​ലും 12 ാം ക്ലാ​​​സ് വി​​​ശ്വ​​​പ്ര​​​കാ​​​ശ് സെ​​​ൻ​​​ട്ര​​​ൽ സ്കൂ​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു പ​​​ഠ​​​നം. ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ ആ​​​ല​​​പ്പു​​​ഴ മു​​​ട്ടാ​​​ർ ചീ​​​രം​​​വേ​​​ലി​​​ൽ വേ​​​ലി​​​പ്പ​​​റ​​​ന്പി​​​ൽ ബി​​​ജു. സി. ​​​തോ​​​മ​​​സി​​​ന്‍റെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. വി​​​മ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ അ​​​സി. പ്രൊ​​​ഫ​​​സ​​​റാ​​​യ പ​​​ത്ത​​​നം​​​തി​​​ട്ട മ​​​ല്ല​​​ശേ​​​രി​​​മു​​​ക്ക് റാ​​​വു​​​ർ​​​വീ​​​ട്ടി​​​ൽ റീ​​​നി രാ​​​ജ​​​ന്‍റെ​​​യും മ​​​ക​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.