ക​രി​മ​രു​ന്നു പു​ര​യ്ക്കു തീ​പി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു
ക​രി​മ​രു​ന്നു പു​ര​യ്ക്കു തീ​പി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു
Wednesday, August 10, 2022 1:13 AM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി നാ​ൽ​പ്പ​ത്തെ​ണ്ണീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ലെ ക​രി​മ​രു​ന്നു പു​ര​യ്ക്കു തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ അഞ്ചു പേ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ തി​ല​ക​ൻ (60), പാ​ണാ​വ​ള്ളി പ​തി​നേഴാം വാ​ർ​ഡ് വാ​ലു​മ്മേ​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഈ ​മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന സ​പ്താ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം വ​ഴി​പാ​ട് കൗ​ണ്ട​ർ നി​ർ​മിക്കൽ, പെ​യി​ന്‍റിംഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ ജോലി​ക​ൾ ചെ​യ്തു കൊ​ണ്ടി​രു​ന്ന​വ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​തി​ന നി​റ​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന ക​രി​മ​രു​ന്നി​ലേ​ക്ക് വെ​ൽ​ഡിം​ഗ് റാ​ഡി​ൽനി​ന്ന് തീ​പ്പൊ​രി വീ​ണ​തു മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ വി​വി​ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ തി​ല​ക​ന്‍റെ ഭാ​ര്യ -അ​നി​ത. മ​ക്ക​ൾ ​അ​ന​ന്ദു, അ​ശ്വ​ന്ദ്. രാ​ജേ​ഷി​ന്‍റെ ഭാ​ര്യ.​ അ​ശ്വ​തി.​ മ​ക്ക​ൾ ​ശ്രീ​യ​രാ​ജ്, ശ്രീ​ബാല.


അപകടത്തിൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ പറഞ്ഞു. ഇ​ന്ന​ലെ ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.