മു​ന്ന​റി​യി​പ്പില്ലാ​തെ മു​ല്ല​പ്പെ​രി​യാ​ർ തു​റ​ക്കി​ല്ലെ​ന്നു ത​മി​ഴ്നാ​ടി​ന്‍റെ ഉ​റ​പ്പ്
മു​ന്ന​റി​യി​പ്പില്ലാ​തെ മു​ല്ല​പ്പെ​രി​യാ​ർ  തു​റ​ക്കി​ല്ലെ​ന്നു ത​മി​ഴ്നാ​ടി​ന്‍റെ ഉ​റ​പ്പ്
Wednesday, August 10, 2022 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ട് തു​​​റ​​​ന്ന് ജ​​​ലം ഒ​​​ഴു​​​ക്കി​​​ല്ലെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം .​​​കെ. സ്റ്റാ​​​ലി​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​യ​​​ച്ച ക​​​ത്തി​​​നു ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. നി​​​ല​​​വി​​​ൽ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ യാ​​​തൊ​​​രു ആ​​​ശ​​​ങ്ക​​​യും വേ​​​ണ്ട. അ​​​ണ​​​ക്കെ​​​ട്ടും അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്കു​​​ള്ള വെ​​​ള്ള​​​ത്തി​​​ന്‍റെ ഒ​​​ഴു​​​ക്കും സ​​​സൂ​​​ക്ഷ്മം നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്.​ അ​​​ണ​​​ക്കെ​​​ട്ടി​​​ന്‍റെ താ​​​ഴ്ഭാ​​​ഗ​​​ത്തു​​​ള്ള​​​തി​​​നേ​​​ക്കാ​​​ൾ മ​​​ഴ കു​​​റ​​​വാ​​​ണു വൃ​​​ഷ്ടി​​പ്ര​​​ദേ​​​ശ​​​ത്തു ല​​​ഭി​​​ക്കു​​​ന്ന​​​ത്.


അ​​​ധി​​​ക ജ​​​ലം വൈ​​​ഗ അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി റൂ​​​ൾ ക​​​ർ​​​വ് പാ​​​ലി​​​ക്കു​​​ന്നു​​​ണ്ട് എ​​​ന്നും എം. ​​​കെ. സ്റ്റാ​​​ലി​​​ൻ ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ സ്ഥ​​​ല​​​ത്തു ക്യാ​​​ന്പ് ചെ​​​യ്തു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ​​നി​​​ന്നു ജ​​​ലം ഒ​​​റ്റ​​​യ​​​ടി​​​ക്കു തു​​​റ​​​ന്നു വി​​​ടാ​​​തെ ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി നി​​​യ​​​ന്ത്രി​​​ത അ​​​ള​​​വി​​​ൽ പു​​​റ​​​ത്തു വി​​​ടു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ക്കു​​​റി കാ​​​ര്യ​​​മാ​​​യ ബു​​​ദ്ധി​​​മു​​​ട്ട് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.