ബേ​ബി പെ​രു​മാ​ലി​ൽ സ​മു​ദാ​യ ക​ർ​മ​ശ്രേ​ഷ്ഠ​ൻ: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി
ബേ​ബി പെ​രു​മാ​ലി​ൽ  സ​മു​ദാ​യ ക​ർ​മ​ശ്രേ​ഷ്ഠ​ൻ:  മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി
Thursday, August 11, 2022 12:52 AM IST
കൊ​​​ച്ചി:​​​ സ​​​മു​​​ദാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലും കാ​​​ർ​​​ഷി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തി പ്ര​​​വ​​​ർ​​​ത്തി​​​ച്ച ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ൽ സ​​​മു​​​ദാ​​​യ ക​​​ർ​​​മശ്രേ​​​ഷ്ഠ​​​നാ​​​ണെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി സം​​​ഘ​​​ടി​​​പ്പി​​​ച്ച ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ൽ അ​​​നു​​​സ്മ​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കാ​​​ർ​​​ഷി​​​കമേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലും അ​​​തി​​ജീ​​​വ​​​ന പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ലും അ​​​ദ്ദേ​​​ഹം നി​​​ര​​​ന്ത​​​രം സ​​​മ​​​രരം​​​ഗ​​​ത്താ​​​യി​​​രു​​​ന്നു. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ലാ​​​ഭന​​​ഷ്ട​​​ങ്ങ​​​ൾ നോ​​​ക്കാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ദ്ദേ​​​ഹം പൊ​​​തുപ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​മു​​​ദാ​​​യ ക​​​ർ​​​മശ്രേ​​​ഷ്ഠ അ​​​വാ​​​ർ​​​ഡ് മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി​​​യാ​​​യി ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ക്ക് മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മ​​​ർ​​​പ്പി​​​ച്ചു.

സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്‌ക്ക് ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ൽ ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ എ​​​ന്നും സ്മ​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് അ​​​നു​​​ഗ്ര​​​ഹപ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യു​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ പ​​​റ​​​ഞ്ഞു. ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ലി​​​ന്‍റെ അ​​​പ​​​ക​​​ടമ​​​ര​​​ണ​​​ത്തി​​​ൽ സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് സ​​​മ്മേ​​​ള​​​നം സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ റവ.ഡോ. ​​​ജോ​​​ർ​​​ജ് കു​​​ടി​​​ലി​​​ൽ, ഡോ. ​​​മോ​​​ഹ​​​ൻ തോ​​​മ​​​സ്, ഡോ. ​​​കെ.എം. ​​​ഫ്രാ​​​ൻ​​​സി​​​സ്, ഫാ. ​​​ജി​​​യോ ക​​​ട​​​വി, രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, ബെ​​​ന്നി മാ​​​ത്യു, ഫാ. ​​​സ​​​ബി​​​ൻ തൂ​​​മു​​​ള്ളി​​​ൽ, ഡോ. ​​​ചാ​​​ക്കോ കാ​​​ളാം​​​പ​​​റ​​​മ്പി​​​ൽ, അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ഡോ. ​​​കെ.പി. ​​​സാ​​​ജു, ഡോ. ​​​ജോ​​​സുകു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ട്രീ​​​സ സെ​​​ബാ​​​സ്റ്റ്യ​​​ൻ, ര​​​ഞ്ജി​​​ത് ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.