‌‌​‌‌എ​യ്ഡ​ഡ് സ്‌​കൂ​ള്‍ നി​യ​മ​നം: അം​ഗ​പ​രി​മി​ത​ര്‍​ക്കുള്ള സം​വ​ര​ണം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാൻ ഉത്തരവ്
‌‌​‌‌എ​യ്ഡ​ഡ് സ്‌​കൂ​ള്‍ നി​യ​മ​നം: അം​ഗ​പ​രി​മി​ത​ര്‍​ക്കുള്ള  സം​വ​ര​ണം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാൻ ഉത്തരവ്
Friday, August 12, 2022 1:08 AM IST
കൊ​​​ച്ചി: എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ല്‍ അം​​​ഗ​​​പ​​​രി​​​മി​​​ത​​​ര്‍​ക്ക് സം​​​വ​​​ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വു നി​​​ല​​​വി​​​ല്‍ വ​​​ന്ന 2018 ന​​​വം​​​ബ​​​ര്‍ 18നു​​ശേ​​​ഷ​​​മു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​തെ മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​കാ​​​രം ന​​​ല്‍​ക​​​രു​​​തെ​​​ന്നും നി​​​ര്‍​ദേ​​​ശി​​​ച്ചു. ഇ​​​തി​​​ന​​​കം അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ളെ ഇ​​​തു ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ല്‍ അം​​​ഗ​​​പ​​​രി​​​മി​​​ത​​​ര്‍​ക്കു​​​ള്ള സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഒ​​​ഫ് ബ്ലൈ​​​ന്‍​ഡ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ജെ. വ​​​ര്‍​ഗീ​​​സ് ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.


അം​​​ഗ​​​പ​​​രി​​​മി​​​ത​​​ര്‍​ക്കു​​​ള്ള സം​​​വ​​​ര​​​ണ​​​ക്ര​​​മ​​​വും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. 1996 ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴു മു​​​ത​​​ല്‍ 2017 ഏ​​​പ്രി​​​ല്‍ 18 വ​​​രെ​​​യു​​​ള്ള സം​​​വ​​​ര​​​ണം ക​​​ണ​​​ക്കാ​​​ക്കു​​​മ്പോ​​​ള്‍ 33 ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ ആ​​​ദ്യ​​​ത്തേ​​​തും തു​​​ട​​​ര്‍​ന്നു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലെ സം​​​വ​​​ര​​​ണം ക​​​ണ​​​ക്കാ​​​ക്കു​​​മ്പോ​​​ള്‍ 25 ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ ആ​​​ദ്യ​​​ത്തേ​​​തും അം​​​ഗ​​​പ​​​രി​​​മി​​​ത​​​ര്‍​ക്ക് ന​​​ല്‍​ക​​​ണം. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​ന​​​കം സം​​​വ​​​ര​​​ണ​​​ക്ര​​​മ​​​മു​​​ണ്ടാ​​​ക്ക​​​ണം.

അം​​​ഗ​​​പ​​​രി​​​മി​​​ത​​​ര്‍​ക്കു​​​ള്ള സം​​​വ​​​ര​​​ണം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ക്കാ​​​തെ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ 2021 ജൂ​​​ലൈ 15 വ​​​രെ ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍​ക്ക് 2021 സെ​​​പ്റ്റം​​​ബ​​​ര്‍ 24ന് ​​​മു​​​മ്പ് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കാ​​​ന്‍ ഡി​​​ഇ​​​ഒ​​​മാ​​​ര്‍​ക്കും വി​​​ദ്യാ​​​ഭ്യാ​​​സ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ 2021 സെ​​​പ്റ്റം​​​ബ​​​ര്‍ ആ​​​റി​​​നു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വു റ​​​ദ്ദാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.