സിജോ പൈനാടത്തിന് റീച്ച് -യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്
സിജോ പൈനാടത്തിന് റീച്ച് -യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്
Friday, August 12, 2022 1:08 AM IST
കൊ​ച്ചി: ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള റീ​ച്ച്-​യു​എ​സ് എ​യ്ഡ് മീ​ഡി​യ ഫെ​ലോ​ഷി​പ്പി​ന് ദീ​പി​ക സ്റ്റാ​ഫ് റി​പ്പോ​ര്‍ട്ട​ര്‍ സി​ജോ പൈ​നാ​ട​ത്ത് അ​ര്‍ഹ​നാ​യി. ‘’ക്ഷ​യ​രോ​ഗ നി​ര്‍മാ​ര്‍ജ​ന​ത്തി​ലെ വെ​ല്ലു​വി​ളി​ക​ല്‍ കോ​വി​ഡ​ന​ന്ത​ര കേ​ര​ള​ത്തി​ല്‍’’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ള്‍ക്കാ​ണു ഫെ​ലോ​ഷി​പ്പ്.

25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ന്യൂ​ഡ​ല്‍ഹി​യി​ല്‍ പ​ത്ര​പ്ര​വ​ര്‍ത്ത​ന​ത്തി​ലെ ഉ​ന്ന​ത പ​രി​ശീ​ല​ന​വു​മാ​ണ് ഫെ​ലോ​ഷി​പ്പി​ല്‍ ല​ഭി​ക്കു​ക. രാ​ജ്യ​ത്ത് ആ​കെ 15 പേ​ര്‍ക്കാ​ണ് ഫെ​ലോ​ഷി​പ്പ്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ഞ്ഞൂ​ര്‍ ആ​റ​ങ്കാ​വ് പൈ​നാ​ട​ത്ത് പ​രേ​ത​നാ​യ എ​സ്ത​പ്പാ​നു​വി​ന്‍റെ​യും മ​റി​യം​കു​ട്ടി​യു​ടെ​യും മ​ക​നാ​ണു സി​ജോ. ഭാ​ര്യ: ഡോ. ​സി​ജി സി​ജോ (മ​ഞ്ഞ​പ്ര സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക). സ്റ്റെ​ഫാ​ന്‍ എ​സ്. പൈ​നാ​ട​ത്ത് (എ​ട​നാ​ട് വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി) മ​ക​നാ​ണ്.


കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ അ​വ​ലോ​ക​നം ചെ​യ്തു സി​ജോ പൈ​നാ​ട​ത്ത് ത​യാ​റാ​ക്കി​യ ‘’അ​ക​ത്തി​രി​പ്പു​കാ​ല​ത്തെ കു​രു​ന്നു മു​റി​വു​ക​ള്‍’’ എ​ന്ന പ​ര​മ്പ​ര​യ്ക്ക് 2021ലെ ​സ്‌​കാ​ര്‍ഫ് ഇ​ന്ത്യ ദേ​ശീ​യ മാ​ധ്യ​മ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു. ഹ്യൂ​മ​ന്‍ റൈ​റ്റ്സ് ഫോ​റം മീ​ഡി​യ അ​വാ​ര്‍ഡ്, സ്വ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ മാ​ധ്യ​മ പു​ര​സ്‌​കാ​രം എ​ന്നി​വ​യും സി​ജോ നേ​ടി​യി​ട്ടു​ണ്ട്. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.