പ്ല​സ് വ​ണ്‍ ആ​ദ്യ അ​ലോ​ട്ടു​മെ​ന്‍റി​ൽ 119475 വി​ദ്യാ​ർ​ഥി​ക​ൾ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടി
പ്ല​സ് വ​ണ്‍ ആ​ദ്യ അ​ലോ​ട്ടു​മെ​ന്‍റി​ൽ  119475 വി​ദ്യാ​ർ​ഥി​ക​ൾ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടി
Friday, August 12, 2022 1:08 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ല​​​​സ് വ​​​​ണ്‍ മു​​​​ഖ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ഒ​​​​ന്നാം അ​​​​ലോ​​​​ട്ടു​​​​മെ​​​​ന്‍റി​​​​ൽ മെ​​​​റി​​​​റ്റി​​​​ൽ സ്ഥി​​​​ര​​​​പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ​​​​ത് 119475 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ. 94057 പേ​​​​ർ താ​​​​ത്കാ​​​​ലി​​​​ക പ്ര​​​​വേ​​​​ശ​​​​ന​​​​വും നേ​​​​ടി. ആ​​​​ദ്യ അ​​​​ലോ​​​​ട്ടു​​​​മെ​​​​ന്‍റി​​​​ൽ 238150 മെ​​​​റി​​​​റ്റ് സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ര​​​​ണ്ടാം അ​​​​ലോ​​​​ട്ടു​​​​മെ​​​​ന്‍റ് 15ന് ​​​​ന​​​​ട​​​​ത്തും. 2874 സ്പോ​​​​ർ​​​​ട്സ് സീ​​​​റ്റി​​​​ൽ 1599 പേ​​​​ർ സ്ഥി​​​​ര പ്ര​​​​വേ​​​​ശ​​​​ന​​​​വും 596 പേ​​​​ർ താ​​​​ത്കാ​​​​ലി​​​​ക പ്ര​​​​വേ​​​​ശ​​​​ന​​​​വും നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ര​​​​ണ്ടാം​​​​ഘ​​​​ട്ട മു​​​​ഖ്യ​​​​അ​​​​ലോ​​​​ട്ടു​​​​മെ​​​​ന്‍റ് ലി​​​​സ്റ്റ് 15ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. 24ന് ​​​​പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കും. 25ന് ​​​​ക്ലാ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. ര​​​​ണ്ടാം അ​​​​ലോ​​​​ട്ടു​​​​മെ​​​​ന്‍റി​​​​ൽ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം 16നും 17 ​​​​നും ന​​​​ട​​​​ക്കും. മു​​​​ഖ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് 22 നാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.