ന​വ​ജാ​ത ശി​ശു​വി​നെ വീ​പ്പ​യി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി ; അമ്മയ്ക്കെതിരേ കേ​​സെ​​ടു​​ത്തു
Friday, August 12, 2022 1:08 AM IST
തൊ​​ടു​​പു​​ഴ: ന​​വ​​ജാ​​ത ശി​​ശു​​വി​​നെ ശു​​ചി​​മു​​റി​​യി​​ലെ വീ​​പ്പ​​യി​​ലെ വെ​​ള്ള​​ത്തി​​ൽ മു​​ക്കി കൊ​​ല​​പ്പ​​ടു​​ത്തി. സം​​ഭ​​വ​​ത്തി​​ൽ അമ്മയ്ക്കെതി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​യാ​​ണ് കു​​ഞ്ഞ് മ​​രി​​ച്ച​​തെ​​ന്ന പോ​​സ്റ്റു​​മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​നെ​​തു​​ട​​ർ​​ന്നാ​​ണ് ഉ​​ടു​​ന്പ​​ന്നൂ​​ർ മ​​ങ്കു​​ഴി ച​​ര​​ള​​യി​​ൽ സു​​ജി​​ത​​യ്ക്ക് (26) എ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്.

അ​​മി​​ത ര​​ക്ത​​സ്രാ​​വ​​ത്തത്തു​​ട​​ർ​​ന്ന് അ​​വ​​ശ​​നി​ല​​യി​​ലാ​​യ ഇ​​വ​​ർ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്.
വ്യാ​​ഴാ​​ഴ്ച പു​​ല​​ർ​​ച്ചെ ഒ​​ന്ന​​ര​​യോ​​ടെ​​യാ​​ണ് മ​​ങ്കു​​ഴി​​യി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന സു​​ജി​​ത ഭ​​ർ​​ത്താ​​വു​​മൊ​​ന്നി​​ച്ച് തൊ​​ടു​​പു​​ഴ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ൽ​​സ തേ​​ടി​​യെ​​ത്തി​​യ​​ത്.

അ​​മി​​ത ര​​ക്ത സ്രാ​​വ​​വു​​മാ​​യെ​​ത്തി​​യ യു​​വ​​തി​​യെ പ​​രി​​ശോ​​ധി​​ച്ച ഡോ​​ക്ട​​ർ​​ക്ക് സം​​ശ​​യം തോ​​ന്നി ഇ​​വ​​രെ ചോ​​ദ്യം ചെ​​യ്തു. തു​​ട​​ർ​​ന്നാ​​ണ്, പ്ര​​സ​​വി​​ച്ചെ​​ന്നും കു​​ഞ്ഞി​​നെ ശു​​ചി​​മു​​റി​​യി​​ലെ വീ​​പ്പ​​യി​​ൽ ഉ​​പേ​​ക്ഷി​​ച്ചെ​​ന്നും ഇ​​വ​​ർ മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത്. ഡോ​​ക്ട​​ർ ഉ​​ട​​ൻ ത​​ന്നെ വി​​വ​​രം ക​​രി​​മ​​ണ്ണൂ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ചു.


ക​​രി​​മ​​ണ്ണൂ​​ർ സി​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് മ​​ങ്കു​​ഴി​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​പ്പോ​​ൾ ന​​വ​​ജാ​​ത​​ശി​​ശു​​വി​​നെ വീ​​പ്പ​​യി​​ലെ വെ​​ള്ള​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി യു​​വ​​തി​​യെ ചോ​​ദ്യം ചെ​​യ്തു. ഭ​​ർ​​ത്താ​​വ് അ​​റി​​യാ​​തി​​രി​​ക്കാ​​നാ​​ണ് കു​​ഞ്ഞി​​നെ വീ​​പ്പ​​യി​​ൽ ഉ​​പേ​​ക്ഷി​​ച്ച​​തെ​​ന്നാ​​ണ് ഇ​​വ​​ർ പോ​​ലീ​​സി​​നു മൊ​​ഴി ന​​ൽ​​കി​​യ​​ത്.

തൃ​​ശൂ​​ർ കൊ​​ര​​ട്ടി സ്വ​​ദേ​​ശി​​യാ​​യ സു​​ജി​​ത​​യെ സോ​​ഷ്യ​​ൽ മീ​​ഡി​​യ വ​​ഴി പ​​രി​​ച​​യ​​പ്പെ​​ട്ടാ​​ണ് ഭ​​ർ​​ത്താ​​വ് വി​​വാ​​ഹം ക​​ഴി​​ച്ച​​ത്. സം​​ഭ​​വ​​ത്തി​​ൽ ഭ​​ർ​​ത്താ​​വി​​ന് ബ​​ന്ധ​​മി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന​​യെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.