ഗു​​രു​​വാ​​യൂ​​രി​​ൽ 21ന് വി​​വാ​​ഹം: ബു​​ക്കിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ചു
ഗു​​രു​​വാ​​യൂ​​രി​​ൽ 21ന് വി​​വാ​​ഹം: ബു​​ക്കിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ചു
Thursday, August 18, 2022 12:27 AM IST
കൊ​​​​ച്ചി: ചി​​​​ങ്ങ​​​​മാ​​​​സ​​​​ത്തി​​​​ല്‍ ഏ​​​​റെ മു​​​​ഹൂ​​​​ര്‍​ത്ത​​​​ങ്ങ​​​​ളു​​​​ള്ള ദി​​​​വ​​​​സ​​​​മാ​​​​യ 21 ന് ​​​​ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ക്ഷേ​​​​ത്ര​​​​ത്തി​​​​ല്‍ ക​​​​ല്യാ​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള ബു​​​​ക്കിം​​​​ഗ് 200 ക​​​​വി​​​​ഞ്ഞ​​​​തോ​​​​ടെ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചെ​​​​ങ്കി​​​​ലും കൂ​​​​ടു​​​​ത​​​​ല്‍ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കി പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചെ​​​​ന്നു ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ദേ​​​​വ​​​​സ്വം മാ​​​​നേ​​​​ജിം​​​​ഗ് ക​​​​മ്മി​​​​റ്റി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ലു​​​​ള്ള മൂ​​​​ന്നു ക​​​​ല്യാ​​​​ണ മ​​​​ണ്ഡ​​​​പ​​​​ങ്ങ​​​​ള്‍​ക്കു പു​​​​റ​​​​മേ ര​​​​ണ്ട് താ​​​​ത്കാ​​​​ലി​​​​ക മ​​​​ണ്ഡ​​​​പ​​​​ങ്ങ​​​​ള്‍ കൂ​​​​ടി ഒ​​​​രു​​​​ക്കി​​​​യെ​​​​ന്നും തു​​​​ട​​​​ര്‍​ന്ന് ക​​​​ല്യാ​​​​ണ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള ബു​​​​ക്കിം​​​​ഗ് എ​​​​ട്ടി​​​​ന് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ല്‍ ഓ​​​​ഗ​​​​സ്റ്റ് 21 ന് ​​​​ക​​​​ല്യാ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്താ​​​​നു​​​​ള്ള ബു​​​​ക്കിം​​​​ഗ് 200 ക​​​​വി​​​​ഞ്ഞ​​​​തോ​​​​ടെ ബു​​​​ക്കിം​​​​ഗ് നി​​​​ർ​​​​ത്തി​​​​യെ​​​​ന്ന മാ​​​​ധ്യ​​​​മ വാ​​​​ര്‍​ത്ത​​​​യെ​​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ട​​​​പെ​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.