ഒ​​ഴി​​ഞ്ഞു കി​​ട​​ക്കു​​ന്നത്‌ 194 ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​ൽ ത​​സ്തി​​ക
Friday, August 19, 2022 12:20 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ 194 ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​ൽ ത​​സ്തി​​ക ഒ​​ഴി​​ഞ്ഞു കി​​ട​​ക്കു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ചു നി​​യ​​മ​​സ​​ഭ​​യി​​ലും വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പി​​ന്‍റെ ജൂ​​ണി​​ലെ സ​​ർ​​ക്കു​​ല​​റി​​ലും സ​​ർ​​ക്കാ​​ർ ഒ​​ഴി​​വു​​ള്ള​​താ​​യി സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ ഉ​​ട​​ൻ നി​​യ​​മ​​നം ന​​ട​​ക്കു​​മെ​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത​​ല്ലാ​​തെ ഒ​​രു​​നി​​യ​​മ​​ന​​ന​​ട​​പ​​ടി​​യും ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല.

പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ സ്ഥ​​ല​​മാ​​റ്റ​​ത്തി​​നാ​​യി പൊ​​തു വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പ് മെ​​യ് മാ​​സം അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചെ​​ങ്കി​​ലും സ്ഥ​​ല​​ംമാ​​റ്റ ഉ​​ത്ത​​ര​​വ് ഇ​​തു​​വ​​രെ ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല. പ്ല​​സ് വ​​ണ്‍ അ​​ഡ്മി​​ഷ​​ൻ ആ​​രം​​ഭി​​ക്കു​​ന്പോ​​ൾ 194 സ്കൂ​​ളു​​ക​​ളി​​ലും പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.


അ​​ധ്യാ​​പ​​ക​​രെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രാ​​യി സ്ഥാ​ന​​ക്ക​​യ​​റ്റം ന​​ൽ​​കു​​ന്ന കാ​​ര്യ​​വും മ​​ന്ദ​​ഗ​​തി​​യി​​ലാ​​ണ് മു​​ന്നോ​​ട്ടു നി​​ങ്ങു​​ന്ന​​ത്. ഡി​​പ്പാ​​ർ​​ട്ട​​മെ​​ന്‍റ് പ്ര​​മോ​​ഷ​​ൻ ക​​മ്മി​​റ്റി കൂ​​ടി​​യെ​​ങ്കി​​ലും ലി​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.

സ്കൂ​​ൾ ഒ​​ന്നാം​​പാ​​ദം അ​​വ​​സാ​​നി​​ക്കാ​​നി​​രി​​ക്കെ പ്രി​​ൻ​​സി​​പ്പ​​ൽ നി​​യ​​മ​​നം വൈ​​കു​​ന്ന​​തു സ്കൂ​​ളു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​യും സാ​​ര​​മാ​​യി ബാ​​ധി​​ക്കും. ഇ​​തു കൂ​​ടാ​​തെ സം​​സ്ഥാ​​ന​​ത്ത് ഹ​​യ​​ർ സെ​​ക്ക​​ന്‍റ​റി വി​​ഭാ​​ഗ​​ത്തി​​ൽ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​​ധ്യാ​​പ​​ക​​രു​​ടെ ഒ​​ഴി​​വു​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ന്നും വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പ് സ​​മ്മ​​തി​​ക്കു​​ന്നു. എ​​ച്ച്എ​​സ്എ​​സ്ടി ഹി​​സ്റ്റ​​റി സീ​​നി​​യ​​ർ ത​​സ്തി​​ക​​യി​​ൽ മാ​​ത്രം 34 ഒ​​ഴി​​വു​​ക​​ളാ​​ണ് നി​​ല​​വി​​ലു​​ള​​ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.