യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം തോ​ട്ടി​ൽ കണ്ടെത്തി
യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം തോ​ട്ടി​ൽ കണ്ടെത്തി
Friday, August 19, 2022 12:20 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ദേ​​ശീ​​യ പാ​​ത​​യോ​​ര​​ത്ത് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കു​​രി​​ശു​​ങ്ക​​ൽ ക​​വ​​ല​​യി​​ൽ തോ​​ട്ടി​​ൽ യു​​വാ​​വി​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മു​​ക്കാ​​ലി ത​​റ​​കെ​​ട്ടി​​മ​​രു​​ത് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ (എ​​ട്ടു​​ക്കാ​​ട്ടി​​ൽ) ജെ​​യിം​​സ് മാ​​ത്യു​​വി​​ന്‍റെ മ​​ക​​ൻ ജെ​​റി​​ൻ ജെ​​യിം​​സി​​നെ​​യാ (31)ണു ​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഒ​​ന്നോ​​ടെ സ​​മീ​​പ​​ത്തെ ത​​ട്ടു​​ക​​ട​​ക്കാ​​ര​​നാ​​ണു മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. ഉ​​ട​​നെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യും പോ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും ചേ​​ർ​​ന്നു മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ക്കു​​ക​​യും ചെ​​യ്തു. തു​​ട​​ർ​​ന്നു മൃ​​ത​​ദേ​​ഹം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി.


മ​​ദ്യ ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്ന ജെ​​റി​​ൻ തോ​​ടി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള ക​​ലു​​ങ്കി​​ന്‍റെ കെ​​ട്ടി​​ൽ ഇ​​രു​​ന്ന​​പ്പോ​​ൾ പി​​ന്നോ​​ട്ട് മ​​റി​​ഞ്ഞു വീ​​ണ​​താ​​ണു മ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു പോ​​ലീ​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. സം​​ഭ​​വ​​ത്തി​​ൽ ദു​​രൂ​​ഹ​​ത ഇ​​ല്ലെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

അമ്മ: റാ​​ണി. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: മെ​​റി​​ൻ (ദു​​ബാ​​യ്), ക്രി​​സ്റ്റി. സം​​സ്കാ​​രം ഇ​​ന്ന് 11നു ​​പൊ​​ടി​​മ​​റ്റം സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.