കൃ​​​ത്രി​​​മ​​​പ്പാ​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു യൂ​​​റി​​​യ മു​​​ത​​​ൽ വൈ​​​റ്റ്ന​​​ർ വ​​​രെ..!
Friday, August 19, 2022 1:56 AM IST


പാ​​​ല​​​ക്കാ​​​ട്: പാ​​​ൽ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും ഭീ​​​ക​​​ര​​​മു​​​ഖ​​​മാ​​ണു കൃ​​​ത്രി​​​മ​​​പ്പാ​​​ൽ. ചേ​​​രു​​​വ​​​ക​​​ൾ കേ​​​ട്ടാ​​​ൽ ഞെ​​​ട്ടി​​​പ്പോ​​​കും- രാ​​​സ​​​വ​​​ള​​​മാ​​​യ യൂ​​​റി​​​യ, വെ​​​ജി​​​റ്റ​​​ബി​​​ൾ ഓ​​​യി​​​ൽ, ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​നി​​​ന്നെ​​​ത്തി​​​ക്കു​​​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​ഞ്ഞ പാ​​​ൽ​​​പ്പൊ​​​ടി, ടൂ​​​ത്ത് പേ​​​സ്റ്റി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വൈ​​​റ്റ്ന​​​ർ, കൃ​​​ത്രി​​​മ ക​​​ഞ്ഞി​​​പ്പ​​​ശ (സ്റ്റാ​​​ർ​​​ച്ച്) എ​​​ന്നി​​​വ! ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഈ​​​റോ​​​ഡ്, ധ​​​ർ​​​മ​​​പു​​​രി, സേ​​​ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ്വ​​​കാ​​​ര്യ പ്ലാ​​​ന്‍റു​​​ക​​​ൾ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​ത്ത​​​രം കൃ​​​ത്രി​​​മ​​​പ്പാ​​​ൽ നി​​​ർ​​​മാ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ലെ ചി​​​ല സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​ക്കു പാ​​​ലെ​​​ത്തു​​​ന്ന​​​തും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഇ​​​ത്ത​​​രം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ്. ഇ​​​തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ​​​പോ​​​ലും സം​​​സ്ഥാ​​​ന​​​ത്തെ ചെ​​​ക്പോ​​​സ്റ്റു​​​ക​​​ളി​​​ലെ സം​​​വി​​​ധാ​​​നം പ​​​ര്യാ​​​പ്ത​​​മ​​​ല്ല. വ​​​ള​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ൽ അ​​​വി​​​ടെ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന കൃ​​​ത്രി​​​മ​​​പ്പാ​​​ൽ മി​​​ൽ​​​മ​​​യു​​​ടെ വി​​​ല​​​യ്ക്കാ​​​ണ് ഇ​​​വി​​​ടെ വി​​​റ്റ​​​ഴി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്.


"മ​​​റി​​​മാ​​​യ'പ്പാ​​​ലും വ്യാ​​​പ​​​കം

കൃ​​​ത്രി​​​മ​​​പ്പാ​​​ലി​​​ൽ സ​​​ന്പൂ​​​ർ​​​ണ കൃ​​​ത്രി​​​മ​​​മാ​​​ണെ​​​ങ്കി​​​ൽ മാ​​​യ​​​പ്പാ​​​ലി​​​ൽ മാ​​​യ​​​ക്കൂ​​​ട്ടി​​​ന്‍റെ മ​​​റി​​​മാ​​​യ​​​മാ​​​ണ്. യ​​​ഥാ​​​ർ​​​ഥ പാ​​​ലി​​​ൽ മാ​​​യം​​​ചേ​​​ർ​​​ത്തു പാ​​​ലി​​​ന്‍റെ അ​​​ള​​​വു​​​കൂ​​​ട്ടു​​​ന്ന ത​​​ന്ത്ര​​​മാ​​​ണി​​​ത്. പാ​​​ൽ​​​ക്ഷാ​​​മം എ​​​ത്ര രൂ​​​ക്ഷ​​​മാ​​​യാ​​​ലും ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം പാ​​​ലെ​​​ത്തി​​​ക്കാ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തു മാ​​​യ​​​പ്പാ​​​ലി​​​നെ​​​യാ​​​ണ്. എ​​​ളു​​​പ്പ​​​ത്തി​​​ൽ പാ​​​ലു​​​ണ്ടാ​​​ക്കാ​​​മെ​​​ന്ന​​​തും അ​​​ധി​​​ക വൈ​​​ദ​​​ഗ്ധ്യം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന​​​തും മാ​​​യ​​​പ്പാ​​​ലി​​​ന്‍റെ ഒ​​​ഴു​​​ക്കി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.

അ​​​ന്പ​​​തു​​​ലി​​​റ്റ​​​ർ ശു​​​ദ്ധ​​​മാ​​​യ പാ​​​ലി​​​ൽ 75 ലി​​​റ്റ​​​ർ വെ​​​ള്ള​​​വും സ്റ്റാ​​​ർ​​​ച്ചും 20 ലി​​​റ്റ​​​ർ ക​​​വ​​​ർ​​​പ്പാ​​​ലും, പ​​​ഞ്ച​​​സാ​​​ര​​​യും ചേ​​​ർ​​​ത്താ​​​ൽ 150 ലി​​​റ്റ​​​ർ മാ​​​യ​​​പ്പാ​​​ലു​​​ണ്ടാ​​​ക്കാ​​​മെ​​​ന്നാ​​ണു ക​​​ണ​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.