ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പ​രാ​തി വ്യാ​ജം; പോ​ലീ​സ് റി​പ്പോ​ര്‍ട്ട് കോ​ട​തി​യി​ല്‍
ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പ​രാ​തി വ്യാ​ജം; പോ​ലീ​സ്  റി​പ്പോ​ര്‍ട്ട് കോ​ട​തി​യി​ല്‍
Friday, August 19, 2022 1:56 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​നെ​​​തി​​​രേ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍ ന​​​ട​​​ത്തി​​​യ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​നെ​​​തി​​​രാ​​​യ പീ​​​ഡ​​​നപ​​​രാ​​​തി വ്യാ​​​ജ​​​മെ​​​ന്ന് പോ​​​ലീ​​​സ്.

ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രാ​​​തി വ​​​ന്ന​​​തി​​​നു പി​​​ന്നി​​​ല്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യും കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍കി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പോ​​​ലീ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ആ​​​ലു​​​വ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കി​​​യ​​​ത്. വ്യാ​​​ജപ​​​രാ​​​തി ന​​​ല്‍കി​​​യ പ​​​രാ​​​തി​​​ക്കാ​​​രി​​​ക്കെ​​​തി​​​രെ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു.


​​​ബാല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​നെ​​​തി​​​രാ​​​യ പീ​​​ഡ​​​നപ​​​രാ​​​തി​​​യി​​​ല്‍ ദി​​​ലീ​​​പീ​​​ന്‍റെ മു​​​ന്‍ മാ​​​നേ​​​ജ​​​ര്‍ക്കു പ​​​ങ്കു​​​ള്ള​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ട്. ദി​​​ലീ​​​പി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന ഏ​​​താ​​​നും ഓ​​​ണ്‍ലൈ​​​ന്‍ മീ​​​ഡി​​​യ​​​യ്ക്കും ഇ​​​തി​​​ല്‍ പ​​​ങ്കു​​​ണ്ട്. പ​​​രാ​​​തി​​​ക്കാ​​​രി​​​യെ മൊ​​​ഴി പ​​​ഠി​​​പ്പി​​​ച്ച​​​ത് ഒ​​​രു ഓ​​​ണ്‍ലൈ​​​ന്‍ മീ​​​ഡി​​​യ റി​​​പ്പോ​​​ര്‍ട്ട​​​റാ​​​ണ്. ഇ​​​യാ​​​ള്‍ പ​​​രാ​​​തി​​​ക്കാ​​​രി​​​ക്കു പ​​​ണം ന​​​ല്‍കി​​​യെ​​​ന്നും പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.