ഇടുക്കിയിലെ കേസ് നേരത്തേ അവസാനിപ്പിച്ചുവെന്ന് മന്ത്രി പി. പ്രസാദ്
ഇടുക്കിയിലെ കേസ് നേരത്തേ അവസാനിപ്പിച്ചുവെന്ന് മന്ത്രി പി. പ്രസാദ്
Friday, August 19, 2022 1:56 AM IST
പ​ത്ത​നം​തി​ട്ട: ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​ര്‍ പ്ര​ദേ​ശ​ത്തെ സം​ബ​ന്ധി​ച്ച് താ​ന്‍ നേ​ര​ത്തേ ന​ല്‍കി​യ കേ​സ് അ​വ​സാ​നി​ച്ച​താ​യി മ​ന്ത്രി പി. ​പ്ര​സാ​ദ് അ​റി​യി​ച്ചു.

സി​പി​ഐ നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് താ​ന്‍ ഹ​ര്‍ജി ന​ല്‍കി​യ​തെ​ന്നും മ​ന്ത്രി​യാ​യ​തോ​ടെ ഇ​തി​ല്‍നി​ന്നു പി​ന്മാ​റി​യി​രു​ന്ന​താ​യും മ​ന്ത്രി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ത​ന്നെ​യു​മ​ല്ല കേ​സ് പൂ​ര്‍ണ​മാ​യി ക​ഴി​ഞ്ഞ ജൂ​ലൈ 20ന് ​കോ​ട​തി അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്ത​താ​ണ്. ഇ​തു സം​ബ​ന്ധ​മാ​യി ഇ​പ്പോ​ഴു​യ​രു​ന്ന വി​വാ​ദ​ങ്ങ​ള്‍ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു.

മൂ​ന്നാ​ര്‍ മ​ലി​നീ​ക​രി​ക്ക​പ്പെ​ടു​ന്നതു ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ്യം മാ​ത്ര​മേ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ല്‍ താ​ന്‍ ന​ല്‍കി​യ ഹ​ര്‍ജി​ക്ക് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന​ലെ ആ​ല​പ്പു​ഴ ഗ​സ്റ്റ് ഹൗ​സി​ല്‍ ത​ന്നെ വ​ന്നു​ക​ണ്ട ‘കി​ഫ’ ഭാ​ര​വാ​ഹി​ക​ളോ​ട് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​യും പ്ര​സാ​ദ് പ​റ​ഞ്ഞു. ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ വ​നംവ​കു​പ്പി​നെ മാ​ത്ര​മാ​യി ചു​മ​ത​ല ഏ​ല്പി​ച്ച ന​ട​പ​ടി​ക​ളി​ല്‍ കി​ഫ രേ​ഖ​പ്പെ​ടു​ത്തി​യ ആ​ശ​ങ്ക സു​ദീ​ര്‍ഘ​മാ​യി ച​ര്‍ച്ച ചെ​യ്യ​പ്പെ​ട്ടു.


കൃ​ഷി​വ​കു​പ്പും റ​വ​ന്യു വ​കു​പ്പും ക​ര്‍ഷ​കസം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഉ​ള്‍പ്പെ​ടു​ന്ന ഒ​രു സ​മി​തി ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ങ്ങ​ളു​ടെ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി ആ​വ​ശ്യ​മാ​ണ് എ​ന്ന കി​ഫ​യു​ടെ നി​ല​പാ​ട് മ​തി​യാ​യ ഗൗ​ര​വ​ത്തി​ല്‍ ഉ​ള്‍ക്കൊ​ള്ളു​ന്നുവെന്ന് മ​ന്ത്രി അ​റി​യി​ച്ച​താ​യി കി​ഫ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കാ​ര്‍ഷി​കവി​ള​ക​ള്‍ക്കു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി അ​ഞ്ചു ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കാ​ന്‍ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേശം ന​ല്‍കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.