ശശി തരൂരിനു പരസ്യപിന്തുണയുമായി ശബരീനാഥൻ
ശശി തരൂരിനു പരസ്യപിന്തുണയുമായി ശബരീനാഥൻ
Saturday, October 1, 2022 1:13 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ണ്‍ഗ്ര​​സ് അ​​ധ്യ​​ക്ഷ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തി​​രു​​വ​​​​ന​​ന്ത​​പു​​രം എം​​പി ശ​​ശി ത​​രൂ​​രി​​ന് പ​​ര​​സ്യ പി​​ന്തു​​ണ​​യു​​മാ​​യി യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​സ്.​​ശ​​ബ​​രീ​​നാ​​ഥ​​ൻ. ത​​രൂ​​രി​​ന്‍റെ നോ​​മി​​നേ​​ഷ​​നി​​ൽ പി​​ന്തു​​ണ​​ച്ച് ശ​​ബ​​രീ​​നാ​​ഥ​​ൻ ഒ​​പ്പി​​ട്ടു.

1897 ൽ ​​ചേ​​റ്റൂ​​ർ ശ​​ങ്ക​​ര​​ൻ നാ​​യ​​രാ​​ണ് അ​​ധ്യ​​ക്ഷ സ്ഥാ​​ന​​ത്തേ​​ക്ക് മ​​ത്സ​​രി​​ച്ച് ജ​​യി​​ച്ച​​തെ​​ന്നും 125 വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം കേ​​ര​​ള​​ത്തി​​ൽ നി​​ന്നു ത​​രൂ​​ർ ആ ​​പ​​ദ​​വി​​യി​​ലേ​​ക്ക് മ​​ത്സ​​രി​​ക്കു​​ന്പോ​​ൾ നോ​​മി​​നേ​​ഷ​​നി​​ൽ പി​​ന്തു​​ണ​​ച്ച് ഒ​​പ്പി​​ടാ​​നാ​​യ​​ത് അ​​സു​​ല​​ഭ ഭാ​​ഗ്യ​​മാ​​യി കാ​​ണു​​ന്നു​​വെ​​ന്നും കെ.​​എ​​സ്.​​ശ​​ബ​​രീ​​നാ​​ഥ​​ൻ സ​​മൂ​​ഹ​​മാ​​ധ്യ​​മ പോ​​സ്റ്റി​​ൽ പ​​റ​​ഞ്ഞു.


ഗാ​​ന്ധി​​യു​​ടെ​​യും നെ​​ഹ്റു​​വി​​ന്‍റെ​​യും അം​​ബേ​​ദ്ക​​റി​​ന്‍റെ​​യും കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ സ​​മ​​കാ​​ലി​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ത്ര വ്യ​​ക്ത​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന മ​​റ്റൊ​​രു നേ​​താ​​വി​​ല്ല. ബി​​ജെ​​പി​​യെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ശ​​ക്ത​​നാ​​യ നേ​​താ​​വെ​​ന്ന നി​​ല​​യി​​ലാ​​ണ് ത​​രൂ​​രി​​നെ പി​​ന്തു​​ണ​​ച്ച​​തെ​​ന്നും പ​​റ​​യു​​ന്നു. എം.​​കെ. രാ​​ഘ​​വ​​ൻ എം​​പി അ​​ട​​ക്കം 15 പേ​​രാ​​ണ് കേ​​ര​​ള​​ത്തി​​ൽ നി​​ന്നും ത​​രൂ​​രി​​ന്‍റെ നോ​​മി​​നേ​​ഷ​​നി​​ൽ പി​​ന്തു​​ണ​​ച്ച് ഒ​​പ്പി​​ട്ട​​തെ​​ന്നാ​​ണു വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.