വെ​ളി​ച്ചം​ കാ​ണാ​ൻ മോ​ഹി​ച്ച് ലി​ബി​നും ആ​രു​ഷും
വെ​ളി​ച്ചം​ കാ​ണാ​ൻ മോ​ഹി​ച്ച്  ലി​ബി​നും ആ​രു​ഷും
Thursday, October 6, 2022 12:32 AM IST
നെ​ടു​ങ്ക​ണ്ടം: നാ​ലു മാ​സം പ്രാ​യ​മു​ള്ള ആ​രു​ഷി​നു ചു​റ്റും ഇ​രു​ട്ടു മാ​ത്രം. ഒ​ന്നാം ക്ലാ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​ന്‍ ലി​ബി​ന് അ​ടു​ത്തു​ള്ള വ​സ്തു​ക്ക​ള്‍ മാ​ത്ര​മേ കാ​ണാ​ന്‍ ക​ഴി​യൂ. ഇ​രു​ട്ടി​ന്‍റെ ലോ​ക​ത്താ​ണ് ഈ ​ര​ണ്ടു കു​രു​ന്നു​ക​ളും.

ഇ​വ​രെ വെ​ളി​ച്ച​ത്തി​ലേ​ക്കു കൈ​പി​ടി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളാ​യ വി​പി​നും ആ​ര്യ​ക്കും മോ​ഹ​മു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഇ​വ​ർ​ക്കു മു​ന്നി​ൽ മ​തി​ൽ തീ​ർ​ക്കു​ന്നു. മു​ണ്ടി​യെ​രു​മ ത​ട്ടാ​രു​മു​റി​യി​ല്‍ കു​ടും​ബ​മാ​ണ് മ​ക്ക​ളെ​യോ​ര്‍​ത്ത് ക​ണ്ണീ​രൊ​ഴു​ക്കു​ന്ന​ത്.

ആ​രു​ഷി​നു ര​ണ്ടു ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി​യാ​ല്‍ പൂ​ര്‍​ണ​മാ​യും കാ​ഴ്ച ല​ഭി​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ര​ണ്ടു ത​വ​ണ​യാ​യി വേ​ണം ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍. ശ​സ്ത്ര​ക്രി​യ​യ്ക്കും ടെ​സ്റ്റു​ക​ള്‍​ക്കു​മാ​യി ന​ല്ലൊ​രു തു​ക വേ​ണം. വി​പി​ന്‍റെ കൂ​ലി​പ്പ​ണി​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​നമാർഗം.

താ​ന്നി​മൂ​ട്ടി​ല്‍ വാ​ട​കവീ​ട്ടി​ല്‍ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന വാ​ട​കയി​ന​ത്തി​ല്‍​ത്ത​ന്നെ പ്ര​തി​മാ​സം 4,000 രൂ​പ വേ​ണം. മൂ​ത്ത​മ​ക​ന്‍ ലി​ബി​നു ജ​ന്മ​നാ കാ​ഴ്ച​ശ​ക്തി ഇ​ല്ലാ​യി​രു​ന്നു. ലി​ബി​നെ ഒ​രു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും പൂ​ര്‍​ണ​തോ​തി​ല്‍ കാ​ഴ്ച ല​ഭി​ച്ചി​ല്ല. ഒ​രു ശ​സ്ത്ര​ക്രി​യകൂ​ടി ന​ട​ത്തി ക​ണ്ണി​ല്‍ ലെ​ന്‍​സ് വ​ച്ചാ​ൽ മാ​ത്ര​മേ കാ​ഴ്ച ല​ഭി​ക്കൂ.


ഇ​പ്പോ​ൾ പു​സ്ത​കം ക​ണ്ണി​നോ​ടു ചേ​ര്‍​ത്തു​പി​ടി​ച്ചാ​ല്‍ വ​ലി​യ അ​ക്ഷ​ര​ങ്ങ​ള്‍ മാ​ത്രം വാ​യി​ക്കാ​നാ​കും. ഇ​വ​രു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വേ​ണ്ടി​വ​രും.

ഈ ​മാ​സം 12ന് ​ആ​രു​ഷി​ന്‍റെ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​മെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ണ്ടി​ക്കൂ​ലി​ക്കു പോ​ലും പ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബം.

മാ​താ​പി​താ​ക്ക​ളാ​യ ആ​ര്യ​ക്കും വി​പി​നും കാ​ഴ്ച​ക്കു​റ​വു​ണ്ട്. ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ താ​ലത്പ​ര്യ​മു​ള്ള​വ​ര്‍​ക്കു യൂ​ണി​യ​ന്‍ ബാ​ങ്ക് നെ​ടു​ങ്ക​ണ്ടം ശാ​ഖ​യി​ല്‍ ആ​ര്യ​യു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്കു സ​ഹാ​യം ന​ല്‍​കാം. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 455 1020 100 25234. ഐ​എ​ഫ്എ​സ്‌​സി UBIN0545511. ഗൂ​ഗി​ള്‍ പേ: 9562120374.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.