ആംഗ്ലിക്കൻ സഭയിൽ മൂന്നു പുതിയ ബിഷപ്പുമാർ
Thursday, October 6, 2022 1:21 AM IST
കോ​ട്ട​യം: ആം​ഗ്ലി​ക്ക​ൻ സ​ഭ മൂ​ന്നു ബി​ഷ​പ്പു​മാ​രെ അ​ഭി​ഷേ​കം ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ ആ​ൽ​ബി​ൻ ന​ഗ​റി​ലു​ള്ള ന്യൂ​ലൈ​ഫ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ശു​ശ്രൂ​ഷാ മ​ധ്യേ തെ​ലു​ങ്കാ​ന ആ​ർ​ച്ച് ബി​ഷ​പാ​യി ഡോ. ​ര​വി യേ​ശു​പാ​ൽ, തു​ത്തു​ക്കു​ടി ബി​ഷ​പാ​യി ഡോ. ​ആ​ർ. പി. ​ജ​യ​കു​മാ​ർ, തി​രു​പ്പൂ​ർ ബി​ഷ​പാ​യി ഡോ.​എ​ൻ.​സാ​മു​വ​ൽ എ​ന്നി​വ​രെ അ​ഭി​ഷേ​കം ചെ​യ്തു.

ആ​ംഗ്ലി​ക്ക​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​സ്റ്റീ​ഫ​ൻ വ​ട്ട​പ്പാ​റ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​റെ​യി​ൻ ഹാ​ർ​ഡ് ച​ന്ദ്ര​ശേ​ഖ​ർ, ബി​ഷ​പു​മാ​രാ​യ ഡോ. ​ഡി. ജോ​സ​ഫ്, ഡോ. ​ചാ​ൾ​സ് ര​വി​കു​മാ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​രി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലേ​ക്കാ​യി പ​ത്തു വൈ​ദി​ക​രെ​യും അ​ഭി​ഷേ​കം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.