മാന്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു
മാന്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു
Thursday, October 6, 2022 1:21 AM IST
ചെ​റു​തോ​ണി : കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ക​ട​യി​ൽ നി​ന്നു മാ​മ്പ​ഴം മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​നെ ഇ​ടു​ക്കി​ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​രു​വി​ള അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​ടു​ക്കി എ​ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ സ്വ​ദേ​ശി ഷി​ഹാ​ബി​നെ​യാ​ണ് സ​ർ​വീ​സി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സം​ഭ​വദി​വ​സം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു ഷി​ഹാ​ബി​നു ഡ്യൂ​ട്ടി. രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞു കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ടു ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ലേ​ക്കു വ​രും വ​ഴി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ട​യു​ടെ മു​ൻ​പി​ൽ കൊ​ട്ട​യി​ൽ മൂ​ടി കെ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു മാ​മ്പ​ഴം.

മാ​മ്പ​ഴം മോ​ഷ്ടി​ച്ച് സ്ക്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലു​ള്ള സ്‌​റ്റോ​റേ​ജി​ലാ​ക്കി ക​ട​ക്കു​ക​യാ​യി​രു​ന്നു. പി​റ്റെ ദി​വ​സം രാ​വി​ലെ ക​ട​യു​ട​മ നാ​സ​ർ ക​ട തു​റ​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് മാ​മ്പ​ഴം മോ​ഷ​ണം പോ​യ വി​വ​രം മ​ന​സി​ലാ​യ​ത്. കി​ലോ​ക്ക് 40 രൂ​പ വി​ല​യു​ള്ള 10 കി​ലോ​യോ​ളം മാ​മ്പ​ഴം കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നു ക​ട​യു​ട​മ പ​റ​യു​ന്നു.


ക​ട​യു​ടെ മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണു മാ​മ്പ​ഴം മോ​ഷ്ടി​ക്കെ​പ്പെട്ട​താ​യി മ​ന​സി​ലാ​യ​ത്. മാ​മ്പ​ഴം മോ​ഷ്ടി​ച്ചു ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച് സ്ക്കൂ​ട്ട​റി​ന്‍റെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത് പോ​ലീ​സു​കാ​ര​നാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.