പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​ന​ത്തി​ൽ ഭി​ന്ന​ നി​ല​പാ​ട്: നേ​താ​ക്ക​ൾ​ക്കു താ​ക്കീ​തു​മാ​യി പാണക്കാട് സാ​ദി​ഖ​ലി ത​ങ്ങ​ൾ
പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​ന​ത്തി​ൽ ഭി​ന്ന​ നി​ല​പാ​ട്: നേ​താ​ക്ക​ൾ​ക്കു താ​ക്കീ​തു​മാ​യി പാണക്കാട് സാ​ദി​ഖ​ലി ത​ങ്ങ​ൾ
Thursday, October 6, 2022 1:21 AM IST
കോ​​​ഴി​​​ക്കോ​​​ട്: പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് നി​​​രോ​​​ധ​​​ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ഭി​​​ന്ന​​​ത പ​​​ര​​​സ്യ​​​മാ​​​ക്കി​​​യ നേ​​​താ​​​ക്ക​​​ള്‍​ക്കു താ​​​ക്കീ​​​തു​​​മാ​​​യി മു​​​സ്‌​​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍‌.

നേ​​​താ​​​ക്ക​​​ള്‍ പു​​​റ​​​ത്തു നി​​​ല​​​പാ​​​ട് പ​​​റ​​​യു​​​മ്പോ​​​ള്‍ ഏ​​​കസ്വ​​​ര​​​ത്തി​​​ലാ​​​ക​​​ണ​​​മെ​​​ന്നു ത​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞു. അ​​​ണി​​​ക​​​ള്‍ ത​​​മ്മി​​​ല്‍ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ഏ​​​റ്റുമു​​​ട്ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്ക​​​ണം. മു​​​സ്‌​​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ല്‍ യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ത​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ വാ​​​ക് പോ​​​ര് പാ​​​ര്‍​ട്ടി​​​ക്കു പൊ​​​തു​​​ജ​​​ന മ​​​ധ്യ​​​ത്തി​​​ല്‍ ക്ഷീ​​​ണ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍‌. പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് നേ​​​താ​​​ക്ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നു സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ല്‍ യോ​​​ഗ​​​ത്തി​​​നി​​​ടെ ത​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ്ബ​​​ഷീ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഉ​​​പ​​​സ​​​മി​​​തി​​​യു​​​ടെ ഭ​​​ര​​​ണ​​ഘ​​​ട​​​നാ​​ ഭേ​​​ദ​​​ഗ​​​തി​​​ക്കു​​​ള്ള നി​​​ര്‍​ദേ​​​ശ​​​ത്തി​​​നു സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ല്‍ അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി. ഒ​​​രാ​​​ള്‍​ക്ക് ഒ​​​രു പ​​​ദ​​​വി​​​ക്കു പു​​​റ​​​മേ യൂ​​​ണി​​​റ്റ്ത​​​ലം മു​​​ത​​​ല്‍ സ​​​ഹ​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ എ​​​ണ്ണം നി​​​ജ​​​പ്പെ​​​ടു​​​ത്തും. ന​​​വം​​​ബ​​​റി​​​ല്‍ സി​​​പി​​​എം മാ​​​തൃ​​​ക​​​യി​​​ല്‍ ശാ​​​ഖാ ത​​​ലം മു​​​ത​​​ല്‍ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. അ​​​ടു​​​ത്ത മാ​​​ര്‍​ച്ചോ​​​ടെ പു​​​തി​​​യ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ല്‍ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.