തൃ​​​​ശൂ​​​​ർ, കൊ​​​​ച്ചി മെ​​​​ട്രോ സ​​​​ഹോ​​​​ദ​​​​യ​​​​ക​​​​ൾ ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ
തൃ​​​​ശൂ​​​​ർ, കൊ​​​​ച്ചി മെ​​​​ട്രോ സ​​​​ഹോ​​​​ദ​​​​യ​​​​ക​​​​ൾ ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ
Friday, November 25, 2022 12:08 AM IST
വാ​​​​ഴ​​​​ക്കു​​​​ളം: ആ​​​​ദ്യ​​​​ദി​​​​ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ൾ തൃ​​​​ശൂ​​​​ർ, കൊ​​​​ച്ചി മെ​​​​ട്രോ സ​​​​ഹോ​​​​ദ​​​​യ​​​​ക​​​​ൾ ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ. തൃ​​​​ശൂ​​​​ർ 196 പോ​​​​യി​​​​ന്‍റ് നേ​​​​ടി ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു കു​​​​തി​​​​ക്കു​​​​ന്പോ​​​​ൾ തൊ​​​ട്ടു​​​പി​​​ന്നി​​​ൽ 190 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി കൊ​​​​ച്ചി മെ​​​​ട്രോ​​​യു​​​മു​​​ണ്ട്. 182 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യ മ​​​​ല​​​​ബാ​​​​ർ സ​​​​ഹോ​​​​ദ​​​​യ​​​​യാ​​​​ണു മൂ​​​​ന്നാ​​​മ​​​ത്.

സ്കൂ​​​​ൾ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 57 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി പ​​​​ത്തി​​​​നം​​​​തി​​​​ട്ട സ​​​​ഹോ​​​​ദ​​​​യ​​​​യി​​​​ലെ കാ​​​​യം​​​​കു​​​​ളം ഗാ​​​​യ​​​​ത്രി സെ​​​​ൻ​​​​ട്ര​​​​ൽ സ്കൂ​​​​ളാ​​​​ണ് ഒ​​​​ന്നാ​​​​മ​​​​ത്. 50 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി കൊ​​​​ച്ചി മെ​​​​ട്രോ സ​​​​ഹോ​​​​ദ​​​​യ​​​​യി​​​​ലെ വൈ​​​​റ്റി​​​​ല ടോ​​​​ക്ക് എ​​​​ച്ച് സ്കൂ​​​​ൾ ര​​​​ണ്ടാം​​​സ്ഥാ​​​​ന​​​​ത്തും 48 പോ​​​​യി​​​​ന്‍റ് നേ​​​​ടി മ​​​​ല​​​​ബാ​​​​ർ സ​​​​ഹോ​​​​ദ​​​​യ​​​​യി​​​​ലെ കോ​​​​ഴി​​​​ക്കോ​​​​ട് ദേ​​​​വ​​​​ഗി​​​​രി സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്കൂ​​​​ളും പാ​​​​ട്ടു​​​​രാ​​യ്ക്ക​​​​ൽ ദേ​​​​വ​​​​മാ​​​​താ സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്കൂ​​​​ളും മൂ​​​​ന്നാ​​​​മ​​​​തു​​​മു​​​ണ്ട്. 43 പോ​​​​യി​​​​ന്‍റ് നേ​​​​ടി കൊ​​​​ല്ലം സ​​​​ഹോ​​​​ദ​​​​യ​​​​യി​​​​ലെ ലേ​​​​ക് ഫോ​​​​ർ​​​​ഡ് സ്കൂ​​​​ളും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ പ​​​​ബ്ലി​​​​ക് സ്കൂ​​​​ളു​​​മാ​​​ണ് നാ​​​​ലാം സ്ഥാ​​​​ന​​​​ത്ത്.


മ​​​​റ്റ് സ​​​​ഹോ​​​​ദ​​​​യ​​​​ക​​​​ളു​​​​ടെ പോ​​​​യി​​​​ന്‍റ് നി​​​​ല: പാ​​​​ല​​​​ക്കാ​​​​ട് -170, കോ​​​​ട്ട​​​​യം-146, മ​​​​ല​​​​പ്പു​​​​റം -145, സെ​​​​ൻ​​​​ട്ര​​​​ൽ കേ​​​​ര​​​​ള- 143, കൊ​​​​ല്ലം ജില്ല - 137, സെ​​​​ൻ​​​​ട്ര​​​​ൽ ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ -130, ക​​​​ണ്ണൂ​​​​ർ- 120, വ​​​​യ​​​​നാ​​​​ട് -112, ആ​​​​ല​​​​പ്പു​​​​ഴ -110, പ​​​​ത്തി​​​​നം​​​​തി​​​​ട്ട- 107, വേ​​​​ണാ​​​​ട് -106, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം -104, മ​​​​ല​​​​പ്പു​​​​റം സെ​​​​ൻ​​​​ട്ര​​​​ൽ -104, സൗ​​​​ത്ത് സോ​​​​ണ്‍ -103, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് -98, ഇ​​​​ടു​​​​ക്കി -82, ദേശിംഗനാ​​​​ട് -81, വ​​​​ട​​​​ക​​​​ര -72, കെ.​​​​പി.​​​​എ​​​​സ്.​​​​എ -69, ഭാ​​​​ര​​​​ത്- 61, ക്യാ​​​​പി​​​​റ്റ​​​​ൽ- 60, കൊ​​​​ല്ലം സെ​​​​ൻ​​​​ട്ര​​​​ൽ -52, ച​​​​ന്ദ്ര​​​​ഗി​​​​രി -22.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.