രംഗോത്സവ് 2022 സമാപിച്ചു
Sunday, November 27, 2022 12:21 AM IST
മാ​ന്നാ​നം: ഐ ​സി എ​സ് ഇ, ​ഐ എ​സ് സി ​സ്കൂ​ളു​ക​ളു​ടെ അ​സോ​സി​യേ​ഷ​നാ​യ എ ​എ​സ് ഐ ​എ​സ് സി ​കേ​ര​ള റീ​ജി​യ​ൺ സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വം - രം​ഗോ​ത്സ​വ് 2022 സ​മാ​പി​ച്ചു. മാ​ന്നാ​നം കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ സോ​ൺ ഡി 202 ​പോ​യി​ന്‍റു​ക​ളോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.

171 പോ​യി​ന്‍റ് നേ​ടി​യ സോ​ൺ എ​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. മ​ണ്ണു​ത്തി ഡോ​ൺ ബോ​സ്കോ സ്കൂ​ളും അ​ങ്ക​മാ​ലി സെ​ന്‍റ് പാ​ട്രി​ക്സ് അ​ക്കാ​ദ​മി​യും 51 പോ​യി​ൻ്റു വീ​തം നേ​ടി സ്കൂ​ൾ​ത​ല ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് പ​ങ്കി​ട്ടു. 47 പോ​യി​ൻ്റു​വീ​തം നേ​ടി​യ ഹ​രി​ശ്രീ വി​ദ്യാ​നി​ധി സ്കൂ​ളും കൊ​ല്ലം ട്രി​നി​റ്റി ലൈ​സ്യം സ്കൂ​ളും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.


എ ​എ​സ് ഐ ​എ​സ് സി​കേ​ര​ള റീ​ജി​യ​ൺ സെ​ക്ര​ട്ട​റി​യും മാ​ന്നാ​നം കെ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.